ചിങ്ങവനം – കോട്ടയം – ഏറ്റുമാനൂര്‍ ഇരട്ടപ്പാതയുടെ പണി പൂര്‍ത്തിയാകുന്നതോടെ ട്രെയിനുകളുടെ സമയം മാറും

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : ചിങ്ങവനം – കോട്ടയം – ഏറ്റുമാനൂര്‍ ഇരട്ടപ്പാതയുടെ പണി പൂര്‍ത്തിയാകുന്നതോടെ ട്രെയിനുകളുടെ സമയം മാറും. ഇരട്ടപ്പാത വന്നതോടെ 80 തീവണ്ടികളിലായി ശരാശരി 400 മിനിറ്റ് ലാഭിക്കാനാകും. ക്രോസിങ്ങിനായുള്ള പിടിച്ചിടല്‍ ഒഴിവാകുമ്പോള്‍ ഇതിലും കൂടും. മൊത്തം ലാഭിക്കുന്ന സമയം വീതിക്കുമ്പോള്‍ മിക്ക തീവണ്ടികളുടെയും സമയം മുന്നോട്ടാകും. എന്നാല്‍ രാവിലത്തെ ജനപ്രിയ വണ്ടിയായ വേണാടിന്റെ സമയത്തില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല.

ഒറ്റപ്പാതയില്‍നിന്ന് ഇരട്ടപ്പാതയിലേക്ക് കയറുമ്പോഴുണ്ടാകുന്ന താമസം ഒഴിവാകുന്നതിലൂടെയാണ് സമയം ലാഭിക്കാനാകുക. കോട്ടയം പാതയിലൂടെ ശരാശരി 80 തീവണ്ടികള്‍ ഒരു ദിവസം ഓടുന്നുണ്ട്. ഇതുപ്രകാരമാണ് 400 മിനിറ്റ് എന്ന സമയലാഭം ഉണ്ടാകുന്നത്. ക്രോസിങ്ങിനായി പിടിച്ചിടുന്നത് ഒഴിവാകുന്നതിലൂടെ കിട്ടുന്ന സമയവും പാത മാറിക്കയറുന്നതിലൂടെ ലാഭിക്കുന്ന സമയവും ചേര്‍ത്തുള്ള പുതിയ തീവണ്ടി സമയമായിരിക്കും ജൂണില്‍ നിലവില്‍ വരുക. മെയ്‌ 30 മുതല്‍ ഇരട്ടപ്പാതയില്‍ വണ്ടികളോടുമെന്നാണ് പ്രതീക്ഷ.

മിക്ക വണ്ടികളും അഞ്ചു മുതല്‍ 10 മിനിറ്റ് വരെ നേരത്തേയാകാനാണ് സാധ്യത. ചില ദീര്‍ഘദൂര വണ്ടികള്‍ക്ക് അതില്‍ കൂടുതല്‍ സമയം മുന്നോട്ടാക്കാനും ഇടയുണ്ട്. രാവിലത്തെ വേണാട് നിലവില്‍ ക്രോസിങ്ങിന് എവിടേയും പിടിച്ചിടാത്ത വണ്ടിയായതിനാല്‍ സമയമാറ്റം ഉണ്ടാകില്ല. എന്നാല്‍ വൈകീട്ടത്തെ വണ്ടി അഞ്ചു മിനിറ്റ് മുന്നോട്ടാക്കിയേക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...

ഹോര്‍മുസ് പ്രതിസന്ധി ; അമേരിക്കയുമായി വിട്ടുവീഴ്ചക്കില്ലെന്ന് ഇറാന്‍ ; സാമ്പത്തിക യുദ്ധത്തിന് ലക്ഷ്യമിട്ട് ട്രംപ്

0
തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരാന്‍ ഒമാന്‍, ഇറാന്‍...

പാലത്തായി പോക്സോ കേസ് : ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

0
കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന്...