സംയുക്ത ട്രേഡ് യൂണിയൻ വാഹന പ്രചരണ ജാഥ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ദേശീയ പണിമുടക്കിന്റെ പ്രചാരണാർഥം സംയുക്ത ട്രേഡ് യൂണിയൻ സമിതി സംഘടിപ്പിച്ച വാഹന ജാഥയ്ക്ക് ജില്ലയിൽ ആവേശോജ്വല സ്വീകരണം. തൊഴിലാളി ദ്രോഹ ലേബർ കോഡുകൾ പിൻവലിക്കുക, ക്ഷേമ പദ്ധതികളെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മാർച്ച് 28, 29 തീയതികളിൽ നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത സമരസമിതി ജില്ലാ ചെയർമാൻ ജ്യോതിഷ് കുമാർ മലയാലപ്പുഴ നയിക്കുന്ന വാഹന പ്രചരണ ജാഥ പെരിങ്ങനാട്ട് നിന്നും ആരംഭിച്ച് പന്തളത്ത് സമാപിച്ചു.

യു ടി യു സി ജനറൽ സെക്രട്ടറി തോമസ് ജോസഫ് ജാഥ ഉദ്ഘാടനം ചെയ്തു. സമരസമിതി മണ്ഡലം ചെയർമാൻ തോട്ടുവ മുരളി അദ്ധ്യക്ഷത വഹിച്ചു. ആർ. ഉണ്ണികൃഷ്ണപിള്ള മുൻ എം എൽ എ, കൺവീനർ പി രവീന്ദ്രൻ , ജാഥാ വൈസ് ക്യാപ്ടൻ ഡി.സജി, ജാഥാ മാനേജർ എസ്, ഹരിദാസ് , വിവിധ യൂണിയൻ ഭാരവാഹികളായ എൻ.സോമരാജൻ, പി.കെ ഗോപി, അനിൽകുമാർ , എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. ജാഥ ഇന്ന് കോന്നി മണ്ഡലത്തിൽ പ്രചരണം നടത്തും

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി – ദുബായ് കപ്പൽ പ്രവാസികൾക്ക് ഗുണം , 200കിലോ ലഗേജ് ഫ്രീ

0
തിരുവനന്തപുരം: കേരളത്തെ തുറമുഖ നഗരമാക്കുന്ന 'മിഷൻ സമുദ്രയ്ക്ക് തുടക്കം. കേരളത്തിലെ...

അടുക്കളകളിൽ പാറ്റയും ഈച്ചയും ; മുംബൈയിൽ മക്ഡൊണാൾഡ് അടക്കമുള്ള ഔട്ട്ലെറ്റുകൾക്ക് നേരെ നടപടി

0
മുംബൈ: അപ്രതീക്ഷിത പരിശോധനകള്‍ക്ക് പിന്നാലെ മുംബൈയിലെ പ്രമുഖ ഭക്ഷണ സ്ഥാപനങ്ങളുടെ ഫുഡ്...

രാജ്യസ്നേഹം കടമയായി ഏറ്റെടുക്കണം : കെ.റ്റി മുഹമ്മദ്കുട്ടി ഹസ്രത്ത്

0
തിരുവനന്തപുരം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള വർക്കല ജാമിഅഃ മന്നാനിയ്യാ...

പെൻഷൻ അർഹതാ മാനദണ്ഡങ്ങളിൽ ഇളവുമായി കർണാടക; വാർഷിക വരുമാന പരിധി 1.20 ലക്ഷമാക്കി ഉയർത്തി

0
ബെംഗളൂരു: കർണാടകയിലെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികൾക്കുള്ള വാർഷിക വരുമാന പരിധി...