ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു ; ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു

For full experience, Download our mobile application:
Get it on Google Play

രാജസ്ഥാൻ : ആൾവാർ ജില്ലയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. ഡൽഹി-മുംബൈ എക്സ്പ്രസ് വേയിലാണ് അപകടം ഉണ്ടായത്. മധ്യപ്രദേശ് സ്വദേശികളാണ് അപകടത്തിൽ മരിച്ചത്. ജമ്മു കാശ്മീരിലെ വൈഷ്ണുദേവി ക്ഷേത്രത്തിൽ തീർത്ഥാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രിയാണ് അപകടം. സന്തോഷ് കുമാർ (35), ഭാര്യ ശശി (33), ഇവരുടെ 13 വയസ്സുള്ള മകൾ രാഗ്നി, സന്തോഷ് കുമാറിന്റെ അമ്മ എന്നിവരാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ.

അപകടത്തിൽ മരിച്ച ഒരു സ്ത്രീയെ കൂടി ഇനി തിരിച്ചറിയാൻ ഉണ്ട്. അപകടസമയത്ത് വാഹനം ഓടിച്ചിരുന്ന ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. തീപിടുത്തത്തിനിടയിൽ ഡ്രൈവർ കാറിൽ നിന്നും പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തീപിടിത്തത്തിൽ കാരണം എന്താണെന്നതിൽ വ്യക്തത വന്നിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പെട്രോൾ ചോർച്ചയാണോ അതോ മറ്റേതെങ്കിലും തരത്തിലുള്ള സാങ്കേതിക തകരാറാണോ അപകടത്തിന് പിന്നിലെന്ന് പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...