കോഴിക്കോട് വഴി ഏഴ് ട്രെയിനുകള്‍ ; നാല് ട്രെയിനുകള്‍ എല്ലാ ദിവസവും ഉണ്ടാകും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും കോഴിക്കോട് റയില്‍വേ സ്‌റ്റേഷന്‍ വഴി ഏഴ് ട്രെയിനുകള്‍ ഇപ്പോഴും ഓടുന്നുണ്ട്. അതേ സമയം നിയന്ത്രണത്തില്‍ ഇളവു വരുത്തിയിട്ടില്ല.

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ വഴി കടന്നു പോകുന്ന ഏഴ് ട്രെയിനുകളില്‍ നാലെണ്ണം എല്ലാ ദിവസവും സര്‍വീസ് നടത്തുo. എല്ലാം സ്പെഷ്യല്‍ ട്രെയിനുകളാണ്. അതുകൊണ്ട് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ കഴിയൂ. ചെന്നൈ, മംഗളൂരു, മുംബൈ, ന്യൂഡല്‍ഹി എന്നിവിടങ്ങളിലേക്കെല്ലാം കോഴിക്കോട്ടു നിന്ന് ട്രെയിനുണ്ട്. മലബാറുകാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന മംഗലാപുരത്തേക്ക് ട്രെയിന്‍ സര്‍വീസ് പുനഃരാരംഭിക്കാത്തത് യാത്രക്കാര്‍ക്ക് ദുരിതമായി മാറിയിരിക്കുകയാണ്. യശ്വന്ത്പുര എക്സ്‌പ്രസ് പുനഃരാരംഭിക്കണമെന്ന ആവശ്യം ശക്തമാണ്.

കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍ നിന്നുള്ള ട്രെയിനുകളുടെ വിവരം ചുവടെ:

മംഗലാപുരം ഭാഗത്തേക്ക്:

നേത്രാവതി സ്പെഷ്യല്‍ 06346, തിരുവനന്തപുരം സെന്‍ട്രല്‍ -ലോകമാന്യതിലക്: വൈകുന്നേരം. 6.40; മംഗള സ്പെഷ്യല്‍ 02617, എറണാകുളം- നിസാമുദ്ദീന്‍ ഉച്ചയ്ക്ക് 2.50; രാജധാനി സ്പെഷ്യല്‍ 02431- തിരുവനന്തപുരം സെന്‍ട്രല്‍-ന്യൂഡല്‍ഹി (ബുധന്‍, വെള്ളി, ശനി) പുലര്‍ച്ചെ-02.0; തുരന്തോ സ്പെഷ്യല്‍ 02283.

എറണാകുളം-നിസാമുദ്ദീന്‍ (ബുധനാഴ്ച) പുലര്‍ച്ചെ 2.50; മംഗളൂരു മെയിന്‍ സ്പെഷ്യല്‍, ചെന്നൈ സെന്‍ട്രല്‍ മംഗളൂരു സെന്‍ട്രല്‍ രാവിലെ 7.30; കണ്ണൂര്‍ ജനശതാബ്ദി സ്പെഷ്യല്‍ (ചൊവ്വ, ഞായര്‍ ഒഴികെ), തിരുവനന്തപുരം-കണ്ണൂര്‍ രാത്രി 10.20.

ഷൊര്‍ണൂര്‍ ഭാഗത്തേക്ക്:

മംഗള സ്പെഷ്യല്‍ 02618, നിസാമുദ്ദീ -എറണാകുളം രാവിലെ 6.50; തുരന്തോ സ്പെഷ്യല്‍ 02284, നിസാമുദ്ദീന്‍-എറണാകുളം (തിങ്കളാഴ്ച) ഉച്ചയ്ക്ക് 1.30; കോഴിക്കോട് ജനശതാബ്ദി സ്പെഷ്യല്‍, കോഴിക്കോട്-തിരുവനന്തപുരം ഉച്ചയ്ക്ക് 1.45 (1.15-ന് കോഴിക്കോട് എത്തിച്ചേരും).

മംഗളൂരു മെയില്‍ സ്പെഷ്യല്‍ 02602, മംഗളൂരു സെന്‍ട്രല്‍ -ചെന്നൈ സെന്‍ട്രല്‍ വൈകീട്ട് 5.10; രാജധാനി സ്പെഷ്യല്‍ 02432, ന്യൂഡല്‍ഹി-തിരുവനന്തപുരം സെന്‍ട്രല്‍ (ചൊവ്വ, വ്യാഴം, വെള്ളി) രാത്രി 12.00; നേത്രാവതി സ്പെഷ്യല്‍, ലോകമാന്യതിലക്- തിരുവനന്തപുരം സെന്‍ട്രല്‍ 10.05, കണ്ണൂര്‍ ജനശതാബ്ദി സ്പെഷ്യല്‍ 02081 (ബുധന്‍, ഞായര്‍ ഒഴികെ), കണ്ണൂര്‍-തിരുവനന്തപുരം രാവിലെ 06.05.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ ഓപ്പറേഷൻ തൂഫാൻ ; മൂന്ന് ഇതര സംസ്ഥാനക്കാരിൽ നിന്നായി 26 കിലോയിലധികം കഞ്ചാവ്...

0
കൊച്ചി: ലഹരിക്കെതിരെ നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി'ന്റെ ഭാഗമായി കൊച്ചി...

ചൈനയ്ക്ക് ഗൂഗിൾ എഐ രഹസ്യങ്ങൾ ചോർത്തി ; മുൻ എൻജിനിയർക്ക് യുഎസിൽ തടവ് ശിക്ഷ

0
വാഷിംഗ്‌ടൺ : ഗൂഗിളിന്റെ എഐ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ചോർത്തിയതിന് ഗൂഗിളിലെ...

ഗാസയിൽ നിന്ന് ഹമാസിന്റെ സുരക്ഷാ മേധാവിയെ പിടികൂടിയെന്ന് നെതന്യാഹു ; നിരസിച്ച് ഹമാസ്

0
ടെൽ അവീവ് : ഗാസയിൽ നടത്തിയ സൈനിക ഓപ്പറേഷനിലൂടെ ഹമാസിന്റെ മുതിർന്ന...

ലൈഫ് ഭവന പദ്ധതിയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : പത്തനംതിട്ടയിൽ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍

0
പത്തനംതിട്ട : സീതത്തോട്‌, തണ്ണിത്തോട് പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയില്‍ അരക്കോടിരൂപയില്‍...