ശുചിമുറിയെന്ന് കരുതി ട്രെയിനിന്റെ വാതിൽ തുറന്നു ; പത്തുവയസുകാരൻ വീണു മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ശുചിമുറിയുടെ വാതിലെന്നു കരുതി പുറത്തേക്കുള്ള വാതിൽ തുറന്ന പത്തുവയസുകാരൻ ട്രെയിനിൽ നിന്നു വീണു മരിച്ചു. മലപ്പുറം മമ്പാട് പുള്ളിപ്പാടം സിദ്ദിഖിന്റെ മകൻ മുഹമ്മദ് ഇഷാനാണു മരിച്ചത്. കൊച്ചുവേളി–നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസിൽ നിന്ന് കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു കുട്ടി.

ഇന്നലെ രാത്രി 11.45നു മൂലേടം ഭാഗത്തായിരുന്നു അപകടം. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്ക് പോയ ശേഷം മടങ്ങുകയായിരുന്നു കുടുംബം. ശുചിമുറിയിൽ പോകാനായി ഇഷാൻ എണീക്കുകയായിരുന്നു. ശുചിമുറി വാതിലെന്നു കരുതി ട്രെയിനിന്റെ പുറത്തേക്കുള്ള വാതിൽ തുറക്കുകയായിരുന്നെന്നാണു കരുതുന്നത്. വേഗം തന്നെ ട്രെയിൻ ചങ്ങല വലിച്ച് നിർത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റേഷന്‍ കട അവധി നബിദിനമായ ഓഗസ്റ്റ് 25 ന് റേഷന്‍ കടകള്‍ നിയന്ത്രിത...

കഠിനാധ്വാനത്തിന് പിന്നിലെ സന്തോഷം പങ്കുവെച്ച് സ്വിഗ്ഗി ഡെലിവറി ബോയ്; പ്രിയപ്പെട്ടവർക്ക് സമ്മാനം നൽകിയുള്ള വീഡിയോ...

0
ബംഗാൾ: ഭക്ഷണ വിതരണം നടത്തി കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ട് കുടുംബത്തിന്...

ആറന്മുളയ്ക്ക് അബിൻ വർക്കി എം.എൽ.എയുടെ ഓണസമ്മാനം : 6000 കിറ്റുകൾ വിതരണം ചെയ്തു

0
പത്തനംതിട്ട : പ്രളയബാധിതർക്ക് കൈത്താങ്ങുമായി ആറന്മുള എം.എൽ.എ അഡ്വ.അബിൻ വർക്കി കോടിയാട്ട്‌....