റെയിൽപാലത്തിൽ അറ്റകുറ്റപ്പണി : കോട്ടയം വഴിയുള്ള മെമു സർവീസ് റദ്ദാക്കി ; ചില ട്രെയിനുകൾ വഴി തിരിച്ചുവിടും

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ചെങ്ങന്നൂരിനും തിരുവല്ലയ്ക്കുമിടയിൽ റെയിൽപാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ശനിയാഴ്ച കോട്ടയം വഴിയുള്ള മെമു സർവീസ് പൂർണമായും റദ്ദാക്കി. മറ്റു ചില ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും. റദ്ദാക്കിയ മെമു, പാസഞ്ചർ ട്രെയിൻ സർവീസുകളിൽ കൊല്ലം- കോട്ടയം, കോട്ടയം- കൊല്ലം, എറണാകുളം-കൊല്ലം, കൊല്ലം-എറണാകുളം, കോട്ടയം വഴിയുള്ള എറണാകുളം-കായംകുളം, കായംകുളം-എറണാകുളം എന്നിവയാണ് ഉള്ളത്.

വഴി തിരിച്ചുവിടുന്ന ട്രെയിനുകൾ: നാഗർകോവിൽ-മംഗളൂരു പരശുറാം എക്സ് പ്രസ്സ് , തിരുവനന്തപുരം- ഹൈദരാബാദ് ശബരി എക്സ് പ്രസ്സ്, കന്യാകുമാരി- മുംബൈ എക്സ് പ്രസ്സ്, തിരുവനന്തപുരം- ന്യൂഡൽഹി കേരള എക്സ് പ്രസ്സ്, കന്യാകുമാരി-ബംഗളൂരു ഐലൻഡ്‌ എക്സ് പ്രസ്സ്, തിരുവനന്തപുരം- ചെന്നൈ സെൻട്രൽ മെയിൽ, കൊച്ചുവേളി – ശ്രീ ഗംഗാനഗർ പ്രതിവാര എക്സ് പ്രസ്സ് എന്നിവ കായംകുളം ജങ്‌ഷനിൽനിന്നു ആലപ്പുഴവഴി തിരിച്ചുവിടും.

ഈ ട്രെയിനുകൾക്ക് ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല എന്നീ സ്റ്റേഷനുകളിൽ ശനിയാഴ്ച രണ്ടുമിനിറ്റ് വീതം താത്കാലിക സ്റ്റോപ്പ് ഉണ്ടാകും. തിരുവനന്തപുരം- ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ് പ്രസ്സ്  35 മിനിറ്റും നാഗർകോവിൽ- കോട്ടയം പാസഞ്ചർ ഒന്നേകാൽ മണിക്കൂറും ചെങ്ങന്നൂരിൽ പിടിച്ചിടും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...