ഡി.ജി.പി. ഓടി – 20 റൗണ്ട് ; ട്രെയിനികള്‍ ഓടിയത് അഞ്ചുറൗണ്ട് മാത്രം – അദ്ഭുതത്തോടെ നോക്കിനിന്നു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : കേരള പോലീസ് അക്കാദമി വലിയ പരേഡ് ഗ്രൗണ്ടിൽ ഓട്ടത്തിൽ പോലീസ് ട്രെയിനികളെ തോൽപ്പിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. ട്രെയിനികൾ അഞ്ചുറൗണ്ട് മാത്രം ഓടിനിർത്തിയപ്പോൾ ഡി.ജി.പി. ഓടിയത് 20 റൗണ്ട്. ഏവരും വിസ്മയത്തോടെ ഡി.ജി.പി യുടെ ഓട്ടം നോക്കിനിന്നു. ആദ്യമായി കേരള പോലീസ് അക്കാദമിയിലെത്തിയ പോലീസ് മേധാവി ആറു മണിയോടെ ഓട്ടം തുടങ്ങി എട്ടിനാണ് നിർത്തിയത്. തുടർന്നുനടന്ന കായികപരിശീലനത്തിലും ഡി.ജി.പി പങ്കെടുത്തു.

തിങ്ക് ഓഡിറ്റോറിയത്തിൽ പരിശീലനാർഥികളോട് 60 വയസ്സിലും തുടരുന്ന കായികക്ഷമതയുടെ രഹസ്യം പങ്കുവെച്ചു. സ്പോർട്സ് താരമായാണ് തുടക്കം, എല്ലാ ദിവസവും ഒരു മണിക്കൂറിലധികം ഓടും- അദ്ദേഹം പറഞ്ഞു. എസ്.ഐ. കാഡറ്റുകൾക്ക് പ്രാക്ടിക്കൽ ക്സാസുകൾ കൂടുതൽ നൽകും. പോലീസ് പരിശീലന സിലബസ് പരിഷ്കരിക്കും. ഭാഷയും ഇടപെടലും ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസൃതമാകണം. തരംതാണ ഭാഷാപ്രയോഗം അരുത്.-ഡി.ജി.പി പറഞ്ഞു. കേരള പോലീസ് അക്കാദമി ഡയറക്ടർ ഐ.ജി. പി വിജയൻ അധ്യക്ഷനായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യു എസ് അംബാസഡറുടെ കശ്മീർ പരാമർശം ; സ്വാഗതാർഹമെന്ന് കേന്ദ്രസർക്കാർ

0
ഡൽഹി : ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന യു എസ്...

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...

കൊല്ലത്ത് മധ്യവയസ്കരായ സ്ത്രീയും പുരുഷനും തിരയിൽപ്പെട്ട് മരിച്ചു

0
കൊല്ലം : തിരയിൽപ്പെട്ട് മധ്യവയസ്കരായ സ്ത്രീയും പുരുഷനും മരിച്ചു. മടവൂർ പള്ളിക്കൽ...