പത്തനംതിട്ട : കോന്നി – എലിമുള്ളുംപ്ലാക്കലിൽ ട്രാൻസ്ഫോർമറിന് സംരക്ഷണ വേലി ഇല്ലാത്തത് അപകട ഭീഷണിയാകുന്നു. എലിമുള്ളുംപ്ലാക്കൽ ചാവറുപാണ്ടി റോഡിലാണ് ട്രാൻസ്ഫോർമർ സ്ഥാപിച്ചിരിക്കുന്നത്. അവോലിക്കുഴി റോഡും ചാവറുപാണ്ടി റോഡും പ്രധാന ജംഗ്ഷനിൽ നിന്ന് വരുന്ന റോഡും കൂടിച്ചേരുന്ന സ്ഥലമാണിവിടം. എന്നാൽ ഇവിടെ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമറിന് സംരക്ഷണ വേലി ഒരുക്കുവാൻ അധികൃതർ തയ്യാറാകാത്തത് വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്.
കൊച്ചുകുട്ടികൾ അടക്കം ഈ ട്രാൻസ്ഫോർമറിന് സമീപത്ത് കൂടിയാണ് പോകുന്നത്. വലിയ ഉയരത്തിലല്ലാതെ സ്ഥാപിച്ചിരിക്കുന്ന ഫ്യൂസ് ക്യാരിയറുകളിൽ ജനങ്ങൾക്കും വളർത്തുമൃഗങ്ങൾക്കും അടക്കം ഷോക്ക് ഏൽക്കുവാനുള്ള സാധ്യതയുമുണ്ട്. ഇടയ്ക്കിടെ ഫ്യൂസ് ക്യാരിയറിൽ നിന്ന് തീ ചീറ്റുന്നതായും നാട്ടുകാർ പറയുന്നു. ഇവിടെ സുരക്ഷയാരുക്കുവാൻ കെ.എസ.ഇ.ബി തയ്യാറാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.