വാഹന മോഡിഫിക്കേഷൻ അനുവദിക്കുന്നതിൽ കേന്ദ്രനിയമങ്ങൾ ബാധകമാണെന്ന് ഗതാഗതമന്ത്രി സി.പി ജോൺ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വാഹന മോഡിഫിക്കേഷൻ അനുവദിക്കുന്നതിൽ കേന്ദ്രനിയമങ്ങൾ ബാധകമാണെന്ന് ഗതാഗതമന്ത്രി സി.പി ജോൺ. അപകടകരമല്ലാത്ത മോഡിഫിക്കേഷൻ അനുവദിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ജെൻസി യുവാക്കൾക്ക് നൽകിയ ആനുകൂല്യങ്ങൾ നടപ്പിലാക്കുമോയെന്ന സജി ചെറിയാന്‍റെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. ‘മോഡിഫിക്കേഷനുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന്‍റെ നിയമങ്ങൾ പരിഗണിക്കേണ്ടതുണ്ട്. അതുകൊണ്ട്, അമിതമായ വെളിച്ചവും ശബ്ദവും പുറത്തുവിടുന്ന തരത്തിലുള്ള മോഡിഫിക്കേഷനുകൾ അനുവദിക്കാൻ സാധിക്കില്ല. എന്നാൽ, കളർ കോഡ്, അപകടകരമല്ലാത്ത ഫിറ്റിങ്സുകൾ, വാഹനത്തിന് പുറത്തേക്ക് നിൽക്കാത്ത തരത്തിലുള്ള മാറ്റങ്ങൾ എന്നിവ അനുവദിക്കുന്നതിനെ കുറിച്ച് സർക്കാർ ചർച്ചകൾ നടത്തുന്നുണ്ട്’- മന്ത്രി മറുപടി നൽകി.

സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധിയെ കുറിച്ചും നിയമസഭയിൽ ചോദ്യമുയർന്നിരുന്നു. സ്ത്രീ യാത്രക്കാർ കെഎസ്ആർടിസിയെ ആശ്രയിക്കുന്നത് കാരണം സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിലാണെന്നും പല ബസുകളും നിർത്തലാക്കിയെന്നും പ്രതിപക്ഷം ചോദിച്ചു. സ്വകാര്യ ബസ് ഉടമകളുടെ നികുതി 50 ശതമാനമായി കുറച്ചെങ്കിലും ഇത് മതിയായ ആശ്വാസമല്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ വാദം. എന്നാൽ, നികുതി കുറച്ചത് വഴി ഉടമകൾക്ക് ആശ്വാസം ലഭിച്ചിട്ടുണ്ടെന്നാണ് മന്ത്രി മറുപടി നൽകിയത്. ഓരോ സ്ഥലത്തും ഇതിന്‍റെ ആഘാതം വ്യത്യസ്തമാണെന്നും പ്രശ്നത്തിന്‍റെ ഗൗരവം ഉൾക്കൊണ്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...