ചുങ്കപ്പാറ – പൊന്തൻപുഴ റൂട്ടിൽ യാത്രാക്ലേശം രൂക്ഷം

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: ചുങ്കപ്പാറ – പൊന്തൻപുഴ റൂട്ടിൽ യാത്രാക്ലേശം രൂക്ഷമായതോടെ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ദുരിതത്തിൽ. ഈ റൂട്ടിൽ മണിക്കൂറുകൾ വ്യത്യാസത്തിലാണ് ബസ് സർവീസുള്ളത്. വൈകുന്നേരം മൂന്നരക്കു ശേഷം അഞ്ചരക്കാണ് ചുങ്കപ്പാറയിൽ നിന്നും പൊന്തൻപുഴക്ക് ബസുള്ളത്. ഇതുമൂലം നാലിന് സ്കൂൾ വിടുന്ന വിദ്യാര്‍ഥികൾ കിലോമീറ്ററുകൾ കാൽ നടയായി സഞ്ചരിക്കേണ്ട ഗതികേടിലാണ്. കെ.എസ്.ആർ.ടിയും സ്വകാര്യ ബസുകളും മത്സരിച്ച് സർവ്വീസ് നടത്തിയിരുന്നതാണ്. എന്നാൽ എല്ലാം നിർത്തലായിട്ട് വർഷങ്ങൾ ഏറെയായിട്ടും സർവീസ് പുനരാരംഭിക്കാൻ നടപടിയില്ല.

കെ. എസ്.ആർ.ടി മല്ലപ്പള്ളി ഡിപ്പോയിൽ നിന്നുള്ള സർവീസ് ചുങ്കപ്പാറയിൽ അവസാനിപ്പിക്കുകയാണ്. മിക്കതും ഏറെ സമയമുള്ളവയുമാണ്. ഈ ബസുകൾ വൈകുന്നേരങ്ങളിൽ പൊന്തൻപുഴക്ക് നീട്ടുകയാണെങ്കിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഏറെ പ്രയോജനമാകും. ഈ റൂട്ടിലെ യാത്ര ക്ലേശത്തിന് പരിഹാരം കാണുന്നതിന് ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നും നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...