മലപ്പുറത്ത് ദേശീയപാതക്കായി മരം മുറിച്ചപ്പോൾ നീർക്കാക്കകൾ ചത്ത സംഭവം ; 3 പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറo: ദേശീയപാതക്കായി മരം മുറിച്ചപ്പോള്‍ നീര്‍ക്കാക്കകള്‍ ചത്ത സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.
സംഭവത്തില്‍ കരാറുകാരനെതിരെ നടപടിയുണ്ടാകുമെന്ന് വനമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. വീഴ്ചയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം വനം വകുപ്പിന്റെതാണെന്നും മരം മുറിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നും മനേക ഗാന്ധി മാധ്യമങ്ങളോട്പറഞ്ഞു.മരം മുറിച്ചുമാറ്റിയ മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവര്‍ ജാര്‍ഖണ്ഡ് സ്വദേശി വികാസ് കുമാര്‍ രാജക്, മരം മുറിച്ച തൊഴിലാളി തമിഴ്‌നാട് സേലം കൂത്തുമുട്‌നേല്‍ മഹാലിംഗം, സൂപ്പര്‍വൈസര്‍ കോയമ്പത്തൂര്‍ ലക്ഷ്മി അമ്മാള്‍ ഇല്ലം എന്‍.മുത്തുകുമാരന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.റോഡ് പണിയുടെ എന്‍ജിനീയര്‍ തെലങ്കാന വാറങ്കല്‍ പട്ടായ്പക സ്വദേശി നാഗരാജുവിനെതിരെയും കേസെടുത്തിട്ടുണ്ട്. ഇയാള്‍ ഒളിവിലാണെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ കരാറുകാരനെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.

സംസ്ഥാന വനം വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി മനേക ഗാന്ധി രംഗത്തെത്തി. വീഴ്ചയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം വനം വകുപ്പിന്റെതാണെന്നും വനം വകുപ്പില്‍ ഉള്ള എല്ലാവരെയും പുറത്താക്കണമെന്നും മനേക മാധ്യമങ്ങളോട്പറഞ്ഞു.മലപ്പുറം മേലാറ്റൂരിലും വനം വകുപ്പിന്റെ അനുമതിയില്ലാതെ മരം മുറിച്ചു മാറ്റിയതായി കണ്ടെത്തി. സംഭവത്തില്‍ ഉപ കരാറുകാരനെതിരെ കേസെടുത്തതായി വനം വകുപ്പ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ

0
തിരുവനന്തപുരം: ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി...

കോന്നി കല്ലേലിയില്‍ ജനവാസമേഖലയില്‍ പകലും രാത്രിയിലും കാട്ടാനകള്‍

0
കോന്നി : അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലിയില്‍ ജനവാസ മേഖലയില്‍ കാട്ടാനകള്‍ ഇറങ്ങുന്നത് പ്രദേശവാസികളെ...

സുനിൽ ടീച്ചര്‍ നിർമ്മിച്ച് നൽകിയ “സ്നേഹഭവനത്തിലെ “അംഗങ്ങളുടെ കുടുംബ സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ നിർമ്മിച്ച് നൽകിയ പത്തനംതിട്ട, കൊല്ലം...

കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം. റെഡ്...