കൊല്‍ക്കത്തയില്‍ നിന്ന് തായ്‌ലന്‍ഡിലേയ്‌ക്ക് ത്രിരാഷ്‌ട്ര ഹൈവേ ; 2027ൽ പൂർത്തിയാകും

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്തയില്‍ നിന്ന് തായ്‌ലന്‍ഡിലേയ്‌ക്ക് ത്രിരാഷ്‌ട്ര ഹൈവേ വരുന്നു. ഇന്ത്യയില്‍ നിന്ന് മ്യാന്‍മര്‍ വഴി തായ്‌ലന്‍ഡിലേക്ക് പോകുന്ന ത്രിരാഷ്‌ട്ര ഹൈവേ നാല് വര്‍ഷം കൊണ്ട് പൂര്‍ത്തിയാവും. ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സും വിദേശകാര്യ മന്ത്രാലയവും സംഘടിപ്പിച്ച ബിസിനസ് കോണ്‍ക്ലേവിലാണ് ഇത് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ധാരണയിലായത്. പദ്ധതിയുടെ ആശയം മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടേതാണ്. 2002 ഏപ്രിലിൽ ഇന്ത്യയും മ്യാൻമറും തായ്‌ലൻഡും തമ്മിൽ നടന്ന മന്ത്രിതല യോഗത്തിൽ പദ്ധതിക്ക് അംഗീകാരം ലഭിച്ചു.

ഇന്ത്യയില്‍ മണിപ്പൂരിലെ അതിര്‍ത്തി ഗ്രാമമായ മോറെയില്‍ നിന്നാരംഭിച്ച് കൊഹിമ, ഗുവാഹതി, ശ്രീരാംപുര്‍, സിലിഗുരി വഴി കൊല്‍ക്കത്തയിലെത്തും. ഇന്ത്യയും സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് അസോസിയേഷനും (ആസിയാൻ) തമ്മിലുള്ള വ്യാപാരം വർദ്ധിപ്പിക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ പിന്നിലെ ലക്ഷ്യം. ഈ ഹൈവേയുടെ ആകെ നീളം 2800 കിലോമീറ്ററായിരിക്കും. ബാങ്കോക്കില്‍ നിന്ന് ആരംഭിക്കുന്ന ഈ നാലുവരിപ്പാത തായ്‌ലന്‍ഡിലെ സുഖോതായ്, മയീ സോട് മ്യാന്‍മറിലെ യന്‍ഗോന്‍, മണ്ടലയ്, കലേവ, തമു എന്നീ നഗരങ്ങള്‍ പിന്നിട്ടാണ് ഇന്ത്യയിലെത്തുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...