മധ്യപ്രദേശില്‍ ആദിവാസികള്‍ക്ക് പൈതൃകമദ്യം നിര്‍മിക്കാം ; അനുമതി നല്‍കി ബിജെപി സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ഭോപാൽ : ആദിവാസികൾ കൂടുതലായി ഉപയോഗിക്കുന്ന മഹുവയിൽനിന്ന് ഉൽപാദിപ്പിക്കുന്ന മദ്യം നിയമപരമാക്കി മധ്യപ്രദേശിലെ ബിജെപി സർക്കാർ. പൈതൃക മദ്യം ആയിട്ടാകും ഇവ വിൽക്കുകയെന്നും ഇതിനായി പുതിയ മദ്യനയം രൂപീകരിക്കുമെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അറിയിച്ചു. സംസ്ഥാനത്തെ ആദിവാസികൾക്കാണ് പരമ്പരാഗതമായ ഈ മദ്യം ഉൽപാദിപ്പിക്കാനും വിൽക്കാനും അനുമതിയുണ്ടാകുക.

മഹുവ വൃക്ഷത്തിന്റെ പൂവില്‍നിന്നാണ് മദ്യം ഉണ്ടാക്കുന്നത്. ആദിവാസി നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന ബിർസ മുണ്ടയുടെ ജന്മദിനമായ നവംബർ 15 ജൻജാതീയ ഗൗരവ് ദിവസ് ആയി ആചരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഈ മാസം 14ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത മഹാസമ്മേളനവും ഭോപാലിൽ നടന്നു. ആഘോഷത്തിന്റെ സമാപന സമ്മേളനം രാമനഗർ മണ്ഡലയിൽ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രി ആദിവാസികൾക്കായി പ്രഖ്യാപനങ്ങൾ നടത്തിയത്.

കമ്മ്യൂണിറ്റി വനങ്ങൾ നിയന്ത്രിക്കാനുള്ള അവകാശം ആദിവാസികൾക്ക് നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അവർക്ക് മരങ്ങൾ നട്ടുപിടിപ്പിക്കാമെന്നും തടിയുടെയും പഴങ്ങളുടെയും അവകാശം ഉണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി അവാസിയ ഭൂ – അധികാർ യോജന പ്രകാരം അവർക്കു താമസ ഭൂമിയുടെ അവകാശം നൽകും. സംസ്ഥാനത്തെ 89 ആദിവാസി വികസന ബ്ലോക്കുകളിൽ റേഷൻ ആപ്‌കെ ഗാവ് പദ്ധതി ആരംഭിച്ചു. ഇതുപ്രകാരം ഗ്രാമങ്ങളിൽ റേഷൻ വാഹനങ്ങൾ വഴി വിതരണം ചെയ്യും.

ആദിവാസി യുവാക്കൾക്ക് സർക്കാർ ജാമ്യത്തിൽ ബാങ്കുകൾ വഴി വായ്പ നൽകി റേഷൻ വിതരണ വാഹനങ്ങൾ വാങ്ങും. കുറച്ച് പണവും സർക്കാർ നൽകും. ഓരോ വാഹനത്തിനും പ്രതിമാസം 26,000 രൂപ സർക്കാർ വാടകയായി നൽകും. ആദിവാസികൾക്കെതിരെ ചുമത്തിയ കള്ളക്കേസുകളും മറ്റു ഗുരുതരമല്ലാത്ത കേസുകളും പിൻവലിക്കും. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ആദിവാസി സമൂഹത്തിന് വീട് നിർമിക്കുന്നതിന് സൗജന്യമായി മണൽ നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...