ഗോവ പിടിക്കുമോ തൃണമൂൽ ; സഖ്യത്തിന് തയ്യാറെന്ന് എം ജി പി

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത : നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ തൃണമൂൽ കോൺഗ്രസുമായി സഖ്യത്തിലാകാൻ തയ്യാറെന്ന് ഗോവയിലെ പ്രാദേശിക പാർട്ടി എംജിപി. സുധിൻ ധവൽക്കറിന്റെ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി (എംജിപി)യാണ് സഖ്യത്തെ കുറിച്ച് പ്രഖ്യാപനം നടത്തിയത്. നേരത്തെ ബിജെപിയുമായി സഖ്യത്തിലായിരുന്ന പാർട്ടിയായിരുന്നു എംജിപി.

2017-ൽ 40 അംഗ സഭയിൽ 17 സീറ്റുകൾ നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും എംജിപി പോലുളള ചെറു പ്രാദേശിക പാർട്ടികളുമായി ചേർന്ന് ബിജെപി സർക്കാർ രൂപീകരിക്കുകയായിരുന്നു. മനോഹർ പരീക്കർ മന്ത്രിസഭയിലെ മന്ത്രിയായിരുന്നു എംജിപി നേതാവ് സുധിൻ ധവൽക്കർ. എന്നാൽ 2019 മാർച്ചിൽ പരീക്കർ അന്തരിച്ചതോടെ ആ സ്ഥാനത്തേയ്ക്ക് പ്രമോദ് സാവന്ത് എത്തുകയും ധവൽക്കർ സഖ്യം അവസാനിപ്പിക്കുകയും ചെയ്യുകയായിരുന്നു.

അടുത്ത കാലത്താണ് കോൺഗ്രസ് നേതാവും എംപിയുമായ ലൂസിഞ്ഞോ ഫെലിയിറോ പാർട്ടി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേക്കേറിയത്. 40 സീറ്റുകളുള്ള ഗോവ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരിയിലാണ് നടക്കുക. ഗോവ നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രാദേശിക പാർട്ടികളെ ഒപ്പം കൂട്ടാനുളള ശ്രമത്തിലായിരുന്നു തൃണമൂൽ കോൺഗ്രസ്. നേരത്തെ കോൺഗ്രസും തൃണമൂൽ കോൺഗ്രസും ബിജെപിയുടെ മുൻ സഖ്യകക്ഷികളായ എംജിപിയുമായും ഗോവ ഫോർവേർഡ് പാർട്ടിയുമായി ചർച്ചകൾ നടത്തിയരുന്നു. വിജയ് സർദേശായിയുടെ നേതൃത്വത്തിലുള്ള ഗോവ ഫോർവേർഡ് പാർട്ടിയെ (ജിഎഫ്‌പി) തൃണമൂലിൽ ലയിപ്പിക്കാനുള്ള തൃണമൂലിന്റെ പദ്ധതി ചർച്ചകൾക്കൊടുവിൽ പരാജയപ്പെട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നമ്മ കൊലക്കേസ് : മകന്റെയും പെൺസുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി

0
പത്തനംതിട്ട: കടപ്ര കാഞ്ഞിരം നിൽക്കുന്നതിൽ പൊന്നമ്മ തോമസിനെ മർദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ...

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ സിറ്റി പോലീസ്

0
കണ്ണൂർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...