തൃശൂര്‍ കോര്‍പറേഷന്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ എം.കെ സൂര്യപ്രകാശ് അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കോര്‍പറേഷന്‍ മുന്‍ ഡെപ്യൂട്ടി മേയറും എസ്.എന്‍.ഡി.പി യോഗം തൃശൂര്‍ യൂനിയന്‍ മുന്‍ പ്രസിഡന്റും മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ മുണ്ടപ്പാട്ട് എം.കെ സൂര്യപ്രകാശ് (68) അന്തരിച്ചു. തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൂര്‍ക്കഞ്ചേരി മണ്ഡലം മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റും കോണ്‍ഗ്രസിന്റെ കോര്‍പറേഷന്‍ മേഖലയിലെ പ്രധാന നേതാവുമായിരുന്നു. ഇക്കഴിഞ്ഞ തദ്ദേശ തെരെഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് കോണ്‍ഗ്രസ്‌ ബന്ധം ഉപേക്ഷിച്ച്‌ സി.പി.എമ്മിനോട് സഹകരിച്ച്‌ തുടങ്ങിയത്.

കോര്‍പറേഷനില്‍ ചിഹ്നം നല്‍കി സി.പി.എം മത്സരിപ്പിച്ചെങ്കിലും പരാജയപ്പെട്ടു. കോണ്‍ഗ്രസില്‍ ഐ ഗ്രൂപ്പിലെ കരുണാകര പക്ഷക്കാരന്‍ ആയിരുന്നു. കരുണാകരന്‍ ഡി.ഐ.സി രൂപീകരിച്ചപ്പോള്‍ ഡി.ഐ.സിക്കൊപ്പം കൂടി. കരുണാകരന്‍ മടങ്ങിയപ്പോള്‍ സൂര്യപ്രകാശും മടങ്ങിയെത്തി. കോര്‍പറേഷന്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍, ശ്രീനാരായണ കോളജ് മുന്‍ ചെയര്‍മാന്‍, ശ്രീനാരായണ ലൈബ്രറി പ്രസിഡന്റ്, കണിമംഗലം കണ്‍സ്യൂമര്‍ സ്റ്റോര്‍ സൊസൈറ്റി പ്രസിഡന്റ്, കൂര്‍ക്കഞ്ചേരി ലയണ്‍സ് ക്ലബ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതകം : കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ...

നീലപ്പടയെ നയിക്കാൻ ഇനി മിശിഹ ഇല്ല ; അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച്...

0
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് അർജന്റീനിയൻ ഇതിഹാസം ലിയോണൽ മെസി....

യന്ത്രത്തകരാർ : എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം കൊച്ചിയിൽ അടിയന്തരമായി തിരിച്ചിറക്കി

0
നെടുമ്പാശ്ശേരി : കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം യന്ത്രത്തകരാറിനെ തുടർന്ന്...

കേന്ദ്രത്തിനെതിരായ സിപിഐയുടെ ‘ബദലാവ് സരൂരി’ മാർച്ച് ഇന്ന്

0
ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ സിപിഐ നടത്തുന്ന ബദലാവ് സരൂരി മാർച്ച് ഇന്ന്....