തമിഴ്നാട് ട്രാൻസ്പോർട്ട് ബസിൽ പീഡനശ്രമം ; കണ്ടക്ടർക്കെതിരെ യാത്രക്കാരിയുടെ പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം-നാഗർകോവിൽ തമിഴ്നാട് ട്രാൻസ്പോർട്ട് ബസിൽ യുവതിക്കെതിരെ പീഡനശ്രമം. കണ്ടക്ടർക്കെതിരെ യാത്രക്കാരി പരാതി നല്‍കി. ബസ് പാറശ്ശാലയിൽ പോലീസ് പിടിച്ചിട്ടു. ഇന്ന് രാവിലെയായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് നാഗർകോവിലേക്ക് പോകുകയായിരുന്ന ബസിലാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് കയറിയ യാത്രക്കാരിയോട് കണ്ടക്ടർ മോശമായി പെരുമാറിയെന്നാണ് പരാതി. ബസ് പാറശ്ശാലയിൽ എത്തിയപ്പോള്‍ യുവതി ബഹളം വയ്ക്കുകയും ബസ്സ് നിര്‍ത്തുകയുമായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസുകാര്‍ നാട്ടുകാരോട് ആദ്യം തട്ടിക്കയറിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് ബസ് കസ്റ്റഡിയിലെടുത്തു. പാറശ്ശാല പോലീസ് സ്റ്റേഷനില്‍ കണ്ടക്ടർക്കെതിരെ യാത്രക്കാരി മൊഴി നല്‍കി. മൊഴിയുടെ അടിസ്ഥാനത്തില്‍ കണ്ടക്ടർക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...