കാല്‍പന്തില്‍ ആവേശമായി പി.ജെ ജോസഫും നേതാക്കളും

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : കാല്‍പന്ത് കളിയില്‍ അച്ചടക്കത്തോടെ മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്സ് ചെയര്‍മാനുമായ പി.ജെ ജോസഫും നേതാക്കളും തൊടുപുഴയില്‍ അണിനിരന്നത് ആവേശവും കൗതുകവുമായി. കെ – ബോള്‍ 2022 നേതൃത്വത്തില്‍ മതമൈത്രി സന്ദേശം പകര്‍ന്നും മയക്കുമരുന്നിനുമെതിരായും തൊടുപുഴയില്‍ സംഘടിപ്പിച്ച സംസ്ഥാന ടര്‍ഫ് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ശ്രദ്ധേയമായി.
കേരളാ കോണ്‍ഗ്രസ്റ്റ് സംസ്ഥാന കമ്മിറ്റി ടീമും യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം ടീമും തമ്മില്‍ നടന്ന സൗഹൃദ മത്സരം കിക്കോഫ് നടത്തി ടൂര്‍ണ്ണമെന്റ് പി.ജെ.ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു.

വിദ്യാര്‍ത്ഥി -യുവജനങ്ങളെ മയക്കുമരുന്നിനടിമകളാക്കാതിരിക്കാന്‍ കായിക വിനോദം പ്രോത്സാഹിപ്പിക്കണമെന്ന് പി.ജെ ജോസഫ് എം എല്‍ എ പറഞ്ഞു. മതേതരത്വത്തിന്റെ സന്ദേശവാഹകരാക്കാനും കായികക്ഷമതയുള്ള തലമുറ സൃഷ്ടിക്കാനും യുവജനതയ്ക്ക് കഴിയണമെന്നും ജോസഫ് പറഞ്ഞു. മയക്കുമരുന്നിനെതിരായ പ്രചരണ ഭാഗമായി കെ – ബോള്‍ 2022 ചീഫ് കോ-ഓര്‍ഡിനേറ്റര്‍ അപു ജോണ്‍ ജോസഫ് ദൃഢപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കേരള യൂത്ത് ഫ്രണ്ട് , കെ.എസ്.സി നേതൃത്വത്തിലുള്ള കെ-ബോള്‍2022 ടൂര്‍ണ്ണമെന്റില്‍ 24 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം ടീമുമായി സൗഹൃദ മത്സരത്തിനിറങ്ങിയ പാര്‍ട്ടി സംസ്ഥാന ടീമില്‍ പി.സി.തോമസ് എക്സ് എം.പി, അഡ്വ. മോന്‍സ് ജോസഫ് എം എല്‍ എ, അഡ്വ.കെ ഫ്രാന്‍സിസ് ജോര്‍ജ്ജ്, അപു ജോണ്‍ ജോസഫ് , എം.മോനിച്ചന്‍ ,ഷിബു തെക്കുംപുറം, ജോബി ജോണ്‍ , സജി മഞ്ഞക്കടമ്ബില്‍ , അജിത് മുതിരമല, രാകേഷ് ഇടപ്പുര എന്നിവര്‍ പങ്കെടുത്തു. അഡ്വ ജോയി എബ്രഹാം എക്സ് എം.പി, അഡ്വ ജോണി നെല്ലൂര്‍, പ്രെഫ.എം.ജെ ജേക്കബ്ബ്, പി.എം ജോര്‍ജ്ജ്, അഡ്വ ജോസഫ് ജോണ്‍, അഡ്വ. ജോസി ജേക്കബ്ബ്, കെ.വി കണ്ണന്‍, അഡ്വ.കെ.എം. ജോര്‍ജ്ജ് എന്നിവര്‍ വിവിധ മത്സരങ്ങളില്‍ വിശിഷ്ടാധിഥികളായി പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...