മണ്ണടി: മണ്ണടി മുസ്ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ രക്ഷകർത്യാ സംഗമം നടത്തി. ഞായറാഴ്ച്ച ഉച്ചയ്ക്ക് 02.30 ന് മണ്ണടി മുസ്ലിം ജമാഅത്ത് കേന്ദ്ര ജുമാ മസ്ജിദ് അങ്കണത്തിൽ വെച്ച് നടന്ന സംഗമം ജമാഅത്ത് പ്രസിഡൻ്റ് അൻസാരി ഏനാത്ത് അധ്യക്ഷത വഹിച്ചു. ചീഫ് ഇമാം അമാനുല്ലാ ബാഖവി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഷാൻ രക്ഷകർത്താക്കൾക്കുള്ള ട്രയിനിംഗ് ക്ലാസ് നയിച്ചു. നൂറുൽ ഹുദാ മദ്രസാ ഹാളിൽ കുട്ടികൾക്കുള്ള ട്രെയിനിംഗ് ക്ലാസ് അജ്മൽ ഷാജഹാൻ നയിച്ചു. ജനറൽ സെക്രട്ടറി എം ജലാലുദ്ദീൻ, വൈസ് പ്രസിഡൻ്റ് അൽ അമീൻ, ട്രഷറർ ജാഫർ ഖാൻ , കമ്മിറ്റി അംഗം സയ്യിദ് മഷ്ഹൂദ്, അസിസ്റ്റൻ്റ് ഇമാം യൂസുഫ് കൗസരി സംസാരിച്ചു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.





























