ശതാബ്ദി ആഘോഷങ്ങളുടെ സമാപനം : സ്വാഗതസംഘ രൂപീകരണം നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചുള്ള സ്വാഗതസംഘ രൂപീകരണം നടന്നു. 2023 ജനുവരി 23 മുതൽ 26 വരെയാണ് ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങുകൾ നടക്കുന്നത്. 1923 ൽ ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂളായി രൂപംകൊണ്ട സ്ഥാപനത്തിന്റെ തുടക്കംകുറിച്ചത് ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയാണ്. കല്ലറേത്ത് എൻ.രാമൻപിള്ളയായിരൂന്നു ആദ്യകാല മാനേജർ. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലിരുന്ന മങ്ങാരം താഴത്തേതിൽ വീട്ടിലാണ് സ്കൂൾ താൽകാലികമായി പ്രവർത്തനമാരംഭിച്ചത്.

1923 ൽ സ്കൂൾ ആരംഭിച്ചപ്പോൾ ശ്രീ.എം.കെ.ഗോപാലൻനായർ ഹെഡ്മാസ്റ്ററയും പി.ജി.നാണുപിള്ള, പി.എൻ.ചെല്ലപ്പൻപിള്ള, കെ.എൻ.പരമേശ്വര പണിക്കർ എന്നീ മൂന്ന് അധ്യാപകരും 28 വിദ്യാർത്ഥികളും മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ എഴുപതിലധികം അധ്യാപകരും 1200 ൽ അധികം വിദ്യാർത്ഥികളും ഈ സ്ഥാപനത്തിലുണ്ട്. പിന്നീട് അധ്യാപകരുടെയും നിരവധി വ്യക്തികളുടെയും നിർലോഭമായ സഹായസഹകരണത്തോടെ ഇപ്പോഴുള്ള സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിക്കുകയും സ്കൂൾ മാറ്റുകയും ചെയ്തു.

1950 ൽ ഒരു ഹൈസ്കൂളായി ഉയർന്നു. ഇതേവർഷം ഇന്ത്യൻ ജനാധിപത്യത്തിന്റെ പരിപാവന നാമധേയം സ്വീകരിച്ച് റിപ്പബ്ലിക്കൻ ഹൈസ്കൂളായി മാറി. ഒരുവർഷം നീണ്ടുനിന്ന ശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് നാലുദിവസത്തിൻ്റെ വിവിധങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. വിളംബരഘോഷയാത്ര, വിവിധ സമ്മേളനങ്ങൾ, കുട്ടികളുടെ കലാപരിപാടികൾ, ഗുരുവന്ദനം, മെഗാഷോ തുടങ്ങിയ പരിപാടികൾ ആഘാഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കും.

പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി കോന്നി എം.എൽ.എ. അഡ്വ.കെ.യു.ജനീഷ് കുമാർ ചെയർമാനായും, മാനേജ്മെൻ്റ് പ്രതിനിധി എസ്.സന്തോഷ് കുമാർ ജനറൽ കൺവീനറായുമുള്ള 14 കമ്മിറ്റികൾ രൂപീകരിച്ചു. സ്വാഗതസംഘ രൂപീകരണ യോഗം പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു.

പി.ടി.എ.അധ്യക്ഷൻ മനോജ് പുളിവേലിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുലേഖ വി.നായർ, വൈസ് പ്രസിഡൻ്റ് റോജി എബ്രഹാം, ബ്ലോക്ക് പഞ്ചായത്തംഗം പ്രവീൺ പ്ലാവിളയിൽ, ഗ്രാമപഞ്ചായത്തംഗം കെ.ജി.ഉദയകുമാർ, സിന്ധു സന്തോഷ്, മുൻ ഹെഡ്മാസ്റ്റർ കോന്നിയൂർ രാധാകൃഷ്ണൻ, മാനേജർ എൻ.മനോജ്, ട്രസ്റ്റ് അംഗങ്ങളായ കെ.എസ്. ശശികുമാർ, വി.മോഹൻബാബു, പ്രിൻസിപ്പാൾ ആർ.സുനിൽ, ഹെഡ്മാസ്റ്റർ ആർ.ശ്രീകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃപ്പൂണിത്തുറയിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
കൊച്ചി: ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തൃപ്പൂണിത്തുറ ഉദയംപേരൂരിലെ ശ്രീപാദം...

ദേവസ്വം ബോർഡിന്റെ അനാസ്ഥ ; അറ്റകുറ്റപ്പണിയില്ല, പുതിയ തിരുവോണത്തോണി മുങ്ങി

0
ആറന്മുള : ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായ തിരുവോണത്തോണി...

മുല്ലപെരിയാർ കേസ് ; പുതിയ സ്പെഷ്യൽ കൗൺസിലിനെ നിയമിച്ച് കേരളം

0
ന്യൂഡൽഹി : മുല്ലപെരിയാർ മെഗാ കാർ പാർക്കിങ് കേസിലെ തെളിവെടുപ്പ് നടപടികൾ...

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ വിറ്റ സംഭവം ; പ്രതി മകളുടെ ദൃശ്യങ്ങളും പകര്‍ത്തി

0
കൊല്ലം: കൊല്ലത്ത് ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭര്‍ത്താവ് വിറ്റെന്ന പരാതിയില്‍...