വാർത്താ ചാനലുകൾക്ക് അടുത്ത 4 ആഴ്ചത്തേക്ക് കൂടി ടിആർപി റേറ്റിങ് ഉണ്ടാകില്ല ; പുതിയ ഉത്തരവുമായി പ്രക്ഷേപണ മന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: രാജ്യത്തെ വാർത്താ ചാനലുകളുടെ ടെലിവിഷൻ റേറ്റിങ് വിലക്ക് അടുത്ത നാലാഴ്ചത്തേക്ക് കൂടി നീട്ടി. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശപ്രകാരമാണ് റേറ്റിങ് വിവരങ്ങൾ പുറത്തുവിടുന്നത് താൽക്കാലികമായി നിർത്തിവെയ്ക്കാൻ ടെലിവിഷൻ റേറ്റിങ് ഏജൻസിയായ ബാർക് ഇന്ത്യ (BARC India) തീരുമാനിച്ചത്.
മെയ് 23 മുതൽ മെയ് 29 വരെയുള്ള റേറ്റിങ് വിവരങ്ങൾ ജൂൺ 4 വ്യാഴാഴ്ച പുറത്തുവിടാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ. അടുത്ത നാലാഴ്ചത്തേക്കോ അല്ലെങ്കിൽ കേന്ദ്ര സർക്കാരിന്റെ അടുത്ത ഉത്തരവ് ഉണ്ടാകുന്നത് വരെയോ ഈ സസ്‌പെൻഷൻ തുടരുമെന്ന് ബാർക് വരിക്കാരെ അറിയിച്ചിട്ടുണ്ട്.

മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ചാനലുകൾ, ഹിന്ദി, ഇംഗ്ലീഷ്, ബിസിനസ് വാർത്താ ചാനലുകൾ തുടങ്ങി എല്ലാ വിഭാഗത്തിൽപ്പെട്ട ന്യൂസ് ചാനലുകൾക്കും ഈ വിലക്ക് ബാധകമായിരിക്കും. നേരത്തെ മെയ് 6-ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം വാർത്താ ചാനലുകളുടെ റേറ്റിങ് നാലാഴ്ചത്തേക്ക് തടഞ്ഞിരുന്നു. ഇതിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് വീണ്ടും വിലക്ക് നീട്ടിയിരിക്കുന്നത്. നിലവിലെ തന്ത്രപ്രധാനമായ ആഗോള ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ റേറ്റിങ് കൂട്ടാനുള്ള സമ്മർദ്ദം ചാനലുകളുടെ വാർത്താ കവറേജിനെ ബാധിക്കാതിരിക്കാനാണ് സർക്കാർ ഈ മുൻകരുതൽ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇറാൻ യുദ്ധ പശ്ചാത്തലം മാറിയ ശേഷമേ ഇനി വാർത്താ ചാനലുകളുടെ റേറ്റിങ് പുനരാരംഭിക്കാൻ സാധ്യതയുള്ളൂ എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആളൊഴിഞ്ഞ സ്ഥലത്ത് യുവതിയെ ആക്രമിക്കാൻ ശ്രമം ; രക്ഷകരായി തെരുവുനായ്ക്കൾ

0
ചെന്നൈ: തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം....

പുതുക്കാട് പോലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ

0
തൃശൂർ : തൃശൂർ പുതുക്കാട് പോലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ. എസ്...

തിരുവല്ല സബ് കളക്ടറായി പാര്‍വതി ഗോപകുമാര്‍ ചുമതലയേറ്റു

0
തിരുവല്ല : സബ് കളക്ടറായി പാര്‍വതി ഗോപകുമാര്‍ ചുമതലയേറ്റു. 2024 ബാച്ച്...

പമ്പയും സന്നിധാനവും മാലിന്യമുക്തമാക്കാന്‍ ദൗത്യവുമായി ക്ലീന്‍കേരള കമ്പനി

0
പമ്പ : പമ്പയിലെയും സന്നിധാനത്തെയും അജൈവ പാഴ്വസ്തുക്കള്‍ നീക്കം ചെയ്യാന്‍ ക്ലീന്‍...