സ്കൂൾ പ്രവേശനോത്സവം : ആഭ്യന്തരമന്ത്രിക്ക് വേഗവരയിലൂടെ വരവേൽപ്പ്

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട് : സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാൻ സ്ഥലം എം.എൽ.എ കൂടിയായ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഹരിപ്പാട് സബർമതി സ്കൂളിൽ എത്തിയപ്പോൾ ‘അതിവേഗവര’യിലൂടെ ‘വരവേൽപ്പ് ഒരുക്കി വേഗവരയിലെ ലോകറെക്കൊർഡ് ജേതാവ് ഡോ. ജിതേഷ്ജി. സെലിബ്രിറ്റി മോഡലായി നിന്ന ആഭ്യന്തരമന്ത്രിയുടെ ലഘുജീവചരിത്രം അവതരിപ്പിച്ചുകൊണ്ടാണ് ഡോ. ജിതേഷ്ജി വേഗവരയും സചിത്രഭാഷണവും തുടങ്ങിയത്. ഒപ്പം രമേശ്‌ ചെന്നിത്തലയെ അഭിനന്ദിക്കുന്ന ലീഡർ കെ. കരുണാകരന്റെ ചിത്രവും ജിതേഷ്‌ജി നിമിഷനേരം കൊണ്ട് വേദിയിൽ വരച്ചു. വേഗവര ഇഷ്ടപ്പെട്ട ആഭ്യന്തരമന്ത്രി ജിതേഷ്ജിയെ പ്രശംസിക്കാനും തോളിൽത്തട്ടി അഭിനന്ദിക്കാനും മറന്നില്ല.

വരവേഗവിസ്മയം നേരിട്ടു കണ്ട കുട്ടികളും രക്ഷകർത്താക്കളും ഹർഷാരവത്തോടെയാണ് സ്കൂൾ ചീഫ് പേട്രൺ കൂടിയായ ആഭ്യന്തരമന്ത്രിയുടെ വേഗവരയെ വരവേറ്റത്. ഗാന്ധിജി, ഇന്ദിര ഗാന്ധി, ജവഹർലാൽ നെഹ്‌റു തുടങ്ങിയവരുടെ ചിത്രങ്ങൾ കൂടാതെ മോഹൻലാൽ, വിജയ്, റോക്കിഭായ് തുടങ്ങിയവരുടെ ചിത്രങ്ങളും ഡോറ, ചോട്ടാ ഭീം തുടങ്ങിയ ഒരു ഡസൻ കാർട്ടൂൺ കഥാപാത്രങ്ങളും ജിതേഷ്ജി വേദിയിൽ വരച്ച് അവതരിപ്പിച്ചു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ ജിതേഷ്ജിയുടെ വേഗവരയ്ക്ക് മൂന്നരകോടിയോളമാണ് ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ കാഴ്ചക്കാർ. ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരമായ ‘വരയരങ്ങ് ‘ തനതുകലാരൂപത്തിന്റെ സൃഷ്ടാവ് എന്ന നിലയിലും ശ്രദ്ധേയനാണ് പന്തളം തെക്കേക്കര സ്വദേശിയായ ഡോ. ജിതേഷ്ജി

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വകയാര്‍ കൊല്ലന്‍പടിയില്‍ ഇളകിയ സ്ലാബുകള്‍ പുനസ്ഥാപിക്കാതെ കെ.എസ്.റ്റി.പി : നടപ്പാകാത്തത് വര്‍ഷങ്ങളായുള്ള ആവശ്യം

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ ഓടയുടെ ഇളകിമാറിയ സ്ലാബുകള്‍ അപകടക്കെണിയായി...

പന്തളം ചൂരക്കോട് തെങ്ങിന്‍റെ മുകളില്‍ കുടുങ്ങിയ ആളിന് ഫയര്‍ഫോഴ്സ് രക്ഷകരായി

0
പന്തളം :തെങ്ങ് കയറുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് 70 അടിയോളം ഉയരമുള്ള...

അടൂര്‍ നഗരസഭയ്ക്ക് എതിര്‍വശത്ത് ഓടയ്ക്ക് സ്ലാബുകളില്ല : അപകടങ്ങള്‍ വര്‍ധിക്കുന്നു

0
അടൂര്‍ : അടൂര്‍ നഗരസഭയ്ക്ക് എതിര്‍വശത്ത് ഓടയ്ക്ക്‌ സ്ലാബ് സ്ഥാപിക്കാത്തത് അപകടങ്ങള്‍...

പ്രമാടം വേലന്‍കടവില്‍ കടത്ത് വള്ളമില്ലാതെയായിട്ട് ഒന്നര വര്‍ഷം : പുനരാരംഭിക്കാന്‍ നടപടിയില്ല

0
പത്തനംതിട്ട : പ്രമാടം ഗ്രാമപഞ്ചായത്തിലെ വേലന്‍കടവിനെയും പത്തനംതിട്ട നഗരസഭയിലെ കൊടുന്തറ കടവിനെയും...