കൂടുതൽ ജീവനക്കാരെ പിരിച്ചുവിടാന്‍ ട്വിറ്റര്‍

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടൺ : കൂടുതൽ ജീവനക്കാരെ പിരിച്ചുവിടാനോരുങ്ങി വീണ്ടും ട്വിറ്റര്‍.  ബ്ലൂംബെർഗിന്റെ പുതിയ റിപ്പോർട്ട് അനുസരിച്ച് സെയിൽസ് വിഭാഗത്തിൽ നിന്നുള്ള ജീവനക്കാരെയാണ് പിരിച്ചുവിടാൻ പോകുന്നത്. ട്വിറ്റർ ഏറ്റെടുത്തതിന്റെ ആദ്യ ആഴ്ചയിൽ തന്നെ കമ്പനിയിലെ 8,500 ജീവനക്കാരിൽ പകുതിയോളം പേരെ മസ്‌ക് പിരിച്ചുവിട്ടിരുന്നു. തുടർന്നുള്ള ആഴ്ചകളിൽ കൂടുതൽ കരാർ തൊഴിലാളികളെയും പിരിച്ചുവിട്ടു.

ഇതോടൊപ്പം തന്നെ കമ്പനിയിൽ കർശനമായ തൊഴിൽ നിയമങ്ങൾ പാലിക്കാൻ മറ്റു ജീവനക്കാരെ നിര്‍ബന്ധിപ്പിക്കുകയും ചെയ്തു. എന്നാൽ അത് മസ്കിന് വൻ തിരിച്ചടിയാണ് നല്‍കിയത്. നിരവധി എൻജിനീയർമാർ കഴിഞ്ഞ വ്യാഴാഴ്ച രാജിവച്ചു. ട്വിറ്ററിൽ ഇപ്പോൾ എത്ര പേര്‍ ജോലിചെയ്യുന്നുണ്ടെന്ന് വ്യക്തമല്ല. ഏകദേശം 2,000 മുതൽ 3,000 വരെ ജീവനക്കാര്‍ ഉണ്ടാകാമെന്നാണ് നിഗമനം. സെയിൽസ് മേഖലയിലുള്ള ജീവനക്കാർക്ക് ഇന്ന് ഉച്ചയോടെയോ വൈകുന്നേരത്തോടെയോ ഇമെയിലുകൾ ലഭിക്കുമെന്നാണ് പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

ഇതോടെ കോർപ്പറേറ്റ് ഇമെയിലിലേക്കും മെസഞ്ചറിലേക്കുമുള്ള ആക്‌സസ് നഷ്‌ടമാകും. സെയിൽസ് വിഭാഗത്തിന്റെ മേധാവികളായിരുന്ന മാഗി സുനിവിക്കും റോബിൻ വീലറും ഉൾപ്പെടുന്ന ചില മാനേജർമാർ തങ്ങളുടെ ടീമുകളിൽ നിന്ന് ജീവനക്കാരെ പിരിച്ചുവിടാൻ വിസമ്മതിച്ചതിനെത്തുടർന്ന് പുറത്താക്കപ്പെട്ടിരുന്നു. എന്നാൽ സുനിവിക്കിന്റെയും വീലറിന്റെയും ലിങ്ക്ഡ്ഇൻ പ്രൊഫൈലുകളിൽ ഇപ്പോഴും ട്വിറ്ററിൽ ജോലി ചെയ്യുന്നവരായാണ് കാണിക്കുന്നത്. മസ്‌ക്കിന്റെ ചില ട്വീറ്റുകള്‍ ട്വിറ്ററിനു ഇപ്പോള്‍ ലഭിക്കുന്ന വരുമാനം പോലും ഇല്ലാതാക്കാന്‍ മാത്രമാണ് ഉപകരിക്കുക എന്നും പറയുന്നു. കാരണം പൂട്ടാന്‍ പോകുന്ന കമ്പനിയില്‍ ആരാണ് പൈസ നല്‍കി പരസ്യമിടാന്‍ പോകുന്നത്?

നേരത്തെ ട്വിറ്റര്‍ ഏറ്റെടുക്കല്‍ കരാറിലെത്തിയ ശേഷം പിന്‍വലിഞ്ഞ മസ്‌ക് പറഞ്ഞത് ട്വിറ്ററില്‍ വ്യാജ അക്കൗണ്ടുകളുടെ പ്രളയമാണെന്നാണ്. എന്തായാലും ട്വിറ്റര്‍ പൂട്ടാന്‍ സാധിച്ചാല്‍ മസ്‌കിന് ആ പ്രശ്‌നം പരിഹരിക്കാന്‍ സാധിച്ചതായി ആശ്വസിക്കാമെന്നാണ് മറ്റൊരു കമന്റ്. ട്വിറ്റര്‍ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഒരു പറ്റം എൻജിനീയര്‍മാരെ മസ്‌ക് കമ്പനിയിലെത്തിച്ചിരുന്നു. ഇവര്‍ നടത്തിയ ശുദ്ധികലദൗത്യം ഏകദേശം അവസാനിച്ചെന്നാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നത്. ശ്രീറാം കൃഷ്ണന്‍ അടക്കമുള്ളവരുടെ സാന്നിധ്യമാണ് ഇപ്പോള്‍ കുറഞ്ഞുവന്നിരിക്കുന്നത്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–

ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–

ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്

0
കോഴിക്കോട്: എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്....

തിരുവനന്തപുരം-കൊച്ചുവേളി എക്‌സ്പ്രസിൽ ശുചിമുറിയിൽ നിന്ന് വെള്ളം ജനറൽ കോച്ചിലേക്ക് ഒഴുകി ; ദുരിതത്തിലായി യാത്രികർ

0
തിരുവനന്തപുരം: ട്രെയിനിന്റെ ജനറൽ കോച്ചിലേക്ക് ശുചിമുറിയിലെ മലിനജലം ഒഴുകി. യാത്രക്കാരെ...

കോഴിക്കോട് ലേഡീസ് ഹോസ്റ്റലിന് മുന്നിൽ വിദ്യാർഥിനികൾ കാൺകെ സ്വയംഭോഗം ചെയ്ത് യുവാവ്

0
കോഴിക്കോട്: ലേഡീസ് ഹോസ്റ്റലിന് മുന്നിൽ അശ്ലീല പ്രദർശനം നടത്തി യുവാവ്....

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തില്‍ നാളികേര ദിനാഘോഷം നടന്നു

0
റാന്നി : വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തിൽ എണ്ണൂറാം വയൽ സി.എം.എസ്...