വില കൂടിയ തത്തകളെ മോഷ്ടിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോലഞ്ചേരി : വില കൂടിയ അലങ്കാര ഇനത്തിൽപ്പെട്ട തത്തകളെ മോഷ്ടിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. പെരിങ്ങോൾ ചിറമോളേൽ ജോസഫിന്റെ 75000 രൂപയോളം വിലവരുന്ന തത്തയാണ് മോഷണം പോയത്. കുമ്മനോട് പുത്തൻ പുരക്കൽ വിപിൻ (32), കുമ്മനോട് തൈലാൻ വീട്ടിൽ അനൂപ് (39) എന്നിവരെയാണ് പുത്തൻകുരിശ് പോലീസ് അറസ്‌റ്റ് ചെയ്തത്.

മോഷണ സംലത്തിൽപ്പെട്ട അയ്യമ്പുഴ ചുള്ളി കോളാട്ടുകുടി ബിനോയിയെ വാഹന മോഷണക്കേസിൽ ഹിൽപാലസ് പോലീസ് കഴിഞ്ഞ 7 ന് പിടികൂടിയിരുന്നു.  കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. വിപിനും ബിനോയിയും ചേർന്ന് മോഷ്ടിച്ച തത്തകളെ അനൂപിനെ വിൽക്കാൻ ഏൽപ്പിച്ചു.

ഇയാൾ തൃപ്പൂണിത്തുറയിൽ ഒരാൾക്ക് തത്തകളെ വിറ്റു. മോഷണമുതലാണെന്നറിയാതെയാണ് ഇയാൾ തത്തകളെ വാങ്ങിയത്. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം രൂപീകരിച്ച പ്രത്യേക സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്.

മോഷണത്തെ തുടർന്ന് സി.സി. ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് ജില്ലയിലെ മുഴുവൻ പക്ഷി വളർത്തൽ -വിൽപന കേന്ദ്രങ്ങളിൽ പോലിസ് പരിശോധ നടത്തിയിരുന്നു. പിടിയിലായവർ നിരവധി കേസുകളിലെ പ്രതിയാണ്. ഇൻസ്പെക്ടർ ടി.ദിലീഷ്, എസ്.ഐമാരായ ടി.എം.തമ്പി, സജീവ്, എസ്.സി.പി..ഒ മാരായ ബി.ചന്ദ്രബോസ്, ഡിനിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...