വ്യാജവിലാസം ഉപയോ​ഗിച്ച് സിവിൽ ഐഡി : കുവൈത്തിൽ പാസി ജീവനക്കാരനും ഇടനിലക്കാരനും അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി : പ്രവാസികളുടെ താമസവിലാസങ്ങളിൽ വ്യാപകമായി കൃത്രിമം കാണിച്ച് നിയമവിരുദ്ധമായി സിവിൽ ഐഡി കാർഡുകൾ അനുവദിച്ചുവന്ന വൻ തട്ടിപ്പ് സംഘത്തെ കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം പിടികൂടി. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) റെക്കോർഡുകളിൽ തിരുത്തൽ വരുത്തിയ പ്രധാന പ്രതിയും അതോറിറ്റിയിലെ ഉദ്യോഗസ്ഥനുമായ കുവൈത്ത് സ്വദേശിയും ഇയാളുടെ ഇടനിലക്കാരനുമാണ് അറസ്റ്റിലായത്. ഓരോ വ്യാജ ഇടപാടിനും 100 മുതൽ 120 കുവൈത്തി ദിനാർ വരെയാണ് പാസി ജീവനക്കാരൻ കൈക്കൂലിയായി വാങ്ങിയിരുന്നത്. പ്രവാസികളിൽ നിന്ന് അപേക്ഷകൾ സ്വീകരിച്ചിരുന്ന ഇടനിലക്കാരൻ ഓരോരുത്തരിൽ നിന്നും 150 ദിനാർ വരെ ഈടാക്കുകയും, അതിൽ 30 മുതൽ 50 ദിനാർ വരെ സ്വന്തം കമ്മീഷനായി മാറ്റിവെച്ച ശേഷം ബാക്കി തുക കുവൈത്തി ഉദ്യോഗസ്ഥന് കൈമാറുകയുമായിരുന്നുവെന്ന് പോലീസിനോട് സമ്മതിച്ചു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്മെന്റ് നടത്തിയ നിരീക്ഷണത്തിലാണ് ഇടനിലക്കാരൻ ആദ്യം വലയിലാകുന്നത്. ഇയാളെ ചോദ്യം ചെയ്തതോടെയാണ് പാസി ജീവനക്കാരന്റെ പങ്ക് പുറത്തായത്. വ്യാജരേഖ ചമയ്ക്കൽ, കൈക്കൂലി വാങ്ങൽ എന്നീ കുറ്റങ്ങൾ ചുമത്തി പ്രധാന പ്രതിയെ ക്യാപിറ്റൽ ഗവർണറേറ്റ് പ്രൊസിക്യൂഷന് കൈമാറുകയും തുടർനടപടികൾക്കായി സെൻട്രൽ ജയിലിലേക്ക് മാറ്റുകയും ചെയ്തു. ഈ സംഘം വഴി ഇതുവരെ നടന്നിട്ടുള്ള മുഴുവൻ നിയമവിരുദ്ധ ഇടപാടുകളുടെയും പട്ടിക പോലീസ് ശേഖരിച്ചുവരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...