വിദ്യാർത്ഥിയെ മയക്ക് മരുന്നിന് അടിമയാക്കി വീട്ടിലെ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ സഹോദരന്മാരായ രണ്ട് പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ മയക്ക് മരുന്നിന് അടിമയാക്കി ഭീഷണിപ്പെടുത്തി വീട്ടിലെ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ സഹോദരന്മാരായ രണ്ട് പേരെ പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി മാങ്കാമഠം ലെയ്ൻ തറേപ്പറമ്പിൽ ആൽഫിൻ ആന്റണി (24), സഹോദരൻ റെൻഫിൻ ആന്റണി (21) എന്നിവരാണ് പിടിയിലായത്. പള്ളുരുത്തി സ്വദേശിയായ 16 വയസ്സുകാരന്റെ മാതാപിതാക്കളുടെ പരാതിയിലാണ് നടപടി. വിദ്യാർത്ഥിയുമായി സൗഹൃദം സ്ഥാപിച്ച പ്രതികൾ പിന്നീട് അവനെ മയക്ക് മരുന്ന് ഉപയോഗത്തിലേക്ക് നയിച്ചതായി പോലീസ് പറഞ്ഞു. തുടർന്ന് ലഹരി ഉപയോഗിക്കുന്ന വിവരം മാതാപിതാക്കളെ അറിയിക്കുമെന്നും ദൃശ്യങ്ങൾ പുറത്ത് വിടുമെന്നും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു.

വീട്ടിൽ നിന്ന് സ്വർണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് വിദ്യാർത്ഥി അമ്മയുടെ ഒന്നര പവന്റെ പാദസരം എടുത്ത് കൊണ്ടുവന്ന് നൽകി. 16കാരൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ നടത്തിയ ചോദ്യം ചെയ്യലിലാണ് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്ത് വന്നത്. തട്ടിയെടുത്ത സ്വർണം ഒരു ജ്വല്ലറിയിൽ വിറ്റ് പണം കൈപ്പറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തി. മറ്റ് വിദ്യാർത്ഥികളെയും ഇതേ രീതിയിൽ വലയിലാക്കിയിട്ടുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. മട്ടാഞ്ചേരി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ലത്തീഫിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമൂസ് കടലിടുക്കിൽ യുദ്ധം മുറുകുന്നു ; ഒറ്റ ദിവസം കൊണ്ട് പത്ത് കപ്പലുകൾക്ക് നേരെ...

0
തെഹ്‌റാന്‍: ഹോര്‍മൂസില്‍ യുദ്ധം മുറുകുന്നതായി റിപ്പോര്‍ട്ട്. ഒറ്റ ദിവസം കൊണ്ട് ആക്രമിക്കപ്പെട്ടത്...

അത്തിക്കയം പാലത്തിൽ കുടിവെള്ള പൈപ്പ് ലൈൻ ലീക്ക് : വന്‍ തോതില്‍ വെള്ളം പുഴയിലേക്ക്...

0
അത്തിക്കയം: പമ്പാനദിയിലെ പെരുനാട് പമ്പ് ഹൗസിൽ നിന്ന് വിതരണത്തിനെത്തിക്കുന്ന കുടിവെള്ള പൈപ്പ്...

അംബായാഗം 2026 : ഓഫീസ് ഉദ്ഘാടനം എം. ജയചന്ദ്രൻ നിർവഹിച്ചു ; ഒരുക്കങ്ങൾ സജീവം

0
റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ 2026 ഒക്ടോബർ 9 മുതൽ 18 വരെ...

ചെന്നൈയുടെ രണ്ടാമത്തെ വിമാനത്താവളത്തിനായി പുതിയ നീക്കം; പരന്തൂരിന് പകരം രണ്ട് ബദൽ സ്ഥലങ്ങൾ കണ്ടെത്തി...

0
ചെന്നൈ: പരന്തൂര്‍ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതിന് പിന്നാലെ ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി...