ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ സ്‌കൂള്‍ അധ്യാപിക മരിച്ചു

For full experience, Download our mobile application:
Get it on Google Play

പാറശ്ശാല: ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ സ്‌കൂള്‍ അധ്യാപിക മരിച്ചു. പാറശ്ശാലക്ക് സമീപം അംബിലികോണം എല്‍.എം.എസ് എല്‍.പി സ്‌കൂള്‍ ഹെഡ്മിസ്ട്രസും തിരുപുറം താഴെനിന്ന സത്യഭവനില്‍ ബാബുരാജിന്റെ ഭാര്യയുമായ ബീന റാണിയാണ് (50) മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 12.45 ഓടെ സ്‌കൂളിന് സമീപത്തായിരുന്നു അപകടം. കാരോട് എല്‍.പി സ്‌കൂളിലെ ഹെഡ്മിസ്ട്രസ് ലീന ബി. ജോസിന്റെ ഇരുചക്രവാഹനത്തില്‍ പാറശ്ശാല വിദ്യാഭ്യാസ ഉപജില്ല ഓഫീസില്‍നിന്ന് മടങ്ങവെ അംബിലികോണം സ്‌കൂളിന് സമീപത്ത് എതിര്‍ദിശയില്‍ വന്ന ഇരുചക്രവാഹനം ഇടിക്കുകയായിരുന്നു.

ഉടന്‍ ഇരുവരെയും പാറശ്ശാല താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തലക്ക് പിന്നിലും നട്ടെല്ലിനും ഗുരുതര പരിക്കേറ്റ ബീനാറാണി ചൊവ്വാഴ്ച പുലര്‍ച്ച 5.30 ഓടെ മരിച്ചു. കാരോട് എല്‍.പി സ്‌കൂളിലെ ഹെഡ്മിസ്ട്രസ് ലീന ബി. ജോസ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മൃതദേഹം സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ബിസ്മിന്‍ രാജ്, ബിസ്മയരാജ് എന്നിവര്‍ മക്കളാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന് പരാതി

0
പത്തനംതിട്ട : ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന്...

മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...

സ്വദേശി വനിതകളെ അധിക്ഷേപിച്ചു ; യുഎഇയിൽ വിദേശി യുവതിയ്ക്കെതിരെ നിയമ നടപടി

0
ദുബായ് : യുഎഇയിലെ സ്വദേശി വനിതകളെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചാരണം...

‘മിസ’ നാടകം വീണ്ടും പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാന സമ്മേളന വേദിയിലെ അവതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക്...