ഛത്തീസ്ഗഡിൽ രണ്ട് വനിതാ നക്സലുകൾ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ഛത്തീസ്‌ഗഡ്‌ : ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിലെ ഗൊണ്ടേറാസ് വനത്തിന് സമീപം സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് വനിതാ നക്സലുകൾ കൊല്ലപ്പെട്ടു. തലയ്ക്ക് 6 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന നക്സലുകലാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിന് ശേഷം നടത്തിയ തെരച്ചിലിൽ വനിതാ കേഡർമാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഇന്ന് പുലർച്ചെ 5:30 ഓടെയാണ് ഗൊണ്ടേറാസ് കാട്ടിൽ ഒളിച്ചിരുന്ന നക്‌സലൈറ്റുകളും ദന്തേവാഡ ഡി.ആർ.ജിയും തമ്മിൽ വെടിവയ്പ്പ് നടന്നത്. കൊല്ലപ്പെട്ട നക്‌സലുകളിൽ ഒരാളെ ദർഭ ഡിവിഷനിലെ മല്ലങ്കേർ ഏരിയ കമ്മിറ്റിയിലെ ഹിഡ്‌മെ കൊഹ്‌റമെയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇവരുടെ തലയ്ക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. തലയ്ക്ക് ഒരു ലക്ഷം രൂപ പാരിതോഷികമുള്ള പൊജ്ജെയാണ് മറ്റൊരാൾ. പ്രാദേശികമായി നിർമ്മിച്ച മൂന്ന് റൈഫിളുകൾ, വെടിയുണ്ടകൾ, വാർത്താവിനിമയ ഉപകരണങ്ങൾ, സ്‌ഫോടക വസ്തുക്കൾ, ക്യാമ്പിംഗ് സാമഗ്രികൾ തുടങ്ങിയവ സംഭവസ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തു. രക്ഷപെട്ടവർക്കും പരുക്കേറ്റവരോ ആയ നക്സൽ കേഡർമാർക്കായി സ്ഥലത്ത് തെരച്ചിൽ തുടരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ്...

0
ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ...

മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി : ജുഡീഷ്യൽ അന്വേഷണം നടത്തും ; ഡോ....

0
തിരൂർ : മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ അനഘ ശശിക്ക് സർവകലാശാലയിൽ...

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...

മാസപ്പടി കേസ് : വീണയ്ക്ക് കുരുക്ക് മുറുകുന്നു ; സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി നീക്കം

0
തിരുവനന്തപുരം: മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസിൽ ടി. വീണയുടെ കുരുക്ക് മുറുക്കി...