ഇരുചക്ര വാഹനത്തില്‍ കടത്തിക്കൊണ്ടുപോവുകയായിരുന്നു രാസലഹരിയുമായി രണ്ട് യുവാക്കള്‍ എക്‌സൈസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ഇരുചക്ര വാഹനത്തില്‍ കടത്തിക്കൊണ്ടുപോവുകയായിരുന്നു രാസലഹരിയുമായി രണ്ട് യുവാക്കള്‍ എക്‌സൈസ് പിടിയില്‍. കൊടക്കാട് വി.പി. ഇഹ്‌സാനുല്‍ ബഷീര്‍ (32), ചെട്ടിപ്പടിയിലെ കെ.വി. നിഷാദ് (34) എന്നിവരെയാണ് പിടിയിലായത്. സ്‌കൂട്ടറിനകത്ത് ഒളിപ്പിച്ച് കടത്തിയ 9.692 ഗ്രാം മാരക ലഹരിമരുന്നായ മെത്താംഫിറ്റിമിനുമായാണ് യുവാക്കളെ എക്സൈസ് പൊക്കിയത്. തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. ഷാജിയും പാര്‍ടിയും വള്ളിക്കുന്ന് അരിയല്ലൂര്‍ കൊടക്കാട് ഭാഗത്ത് നിന്നാണ് ഇവരെ വളഞ്ഞിട്ട് പിടികൂടിയത്. ചേളാരി, കൂട്ടുമുച്ചി, ചെട്ടിപ്പടി ഭാഗങ്ങളില്‍ സ്ഥിരമായി മയക്ക്മരുന്ന് വില്‍പന നടക്കുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്.

പ്രതികളില്‍ ഇഹ്‌സാനുല്‍ ബഷീര്‍ എന്നയാള്‍ മുമ്പ് പരപ്പനങ്ങാടി റേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഉള്‍പ്പെട്ടയാളും കോടതി നടപടി നേരിടുന്നയാളുമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. പരിശോധനക്ക് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പുറമെ അസിസ്റ്റന്‍റ് എസൈസ് ഇന്‍സ്‌പെക്ടര്‍ അരവിന്ദന്‍, പ്രിവന്‍റീവ് ഓഫീസര്‍ ദിലീപ് കുമാര്‍, സിവി ല്‍ എക്‌സൈസ് ഓഫിസര്‍മാരായ ജിനരാജ്, ദിദിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...

കുമ്പഴയിൽ ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു

0
കുമ്പഴ: പുനലൂർ മൂവാറ്റുപുഴ ഹൈവേയിൽ കുമ്പഴ പാലത്തിന് സമീപം ബൈക്ക് ലോറിയിലേക്ക്...

കാർ കട്ടുകൊണ്ടുപോകുമോ എന്ന ഭയം ; വീടിന്റെ ടെറസിലേക്ക് ക്രെയ്ൻ വഴി വാഹനം മാറ്റി...

0
പാട്ന: ബിഹാറില്‍ കാർ മോഷണം പോകുമെന്ന ഭയത്തിൽ ഉടമയുടെ വിചിത്ര നടപടി....

ഒന്‍പതാം ക്ലാസുകാരിക്ക് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

0
കോഴിക്കോട്: ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള ഡ്രസ് കോഡുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഒന്‍പതാം ക്ലാസുകാരിക്ക്...