സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുന്നൂര്‍ സ്വദേശി ഇര്‍ഫാന്റെ ലുക്കൗട്ട് നോട്ടീസ് ഇറക്കാന്‍ പോലീസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മാവൂരില്‍ സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുന്നൂര്‍ സ്വദേശി ഇര്‍ഫാന്റെ ലുക്കൗട്ട് നോട്ടീസ് ഇറക്കാന്‍ പോലീസ്. ഇയാള്‍ക്കെതിരേ വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിയെ ഇതുവരേയും കണ്ടെത്താനായില്ല. ഇര്‍ഫാനെ പിടികൂടാനായുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുകയാണ്. രക്ഷപെടാന്‍ സഹായിച്ചെന്ന് കരുതുന്നവരെ കണ്ടെത്താനായി സംശയമുള്ളവരെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഇര്‍ഫാന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായ നിലയിലാണ്. ബന്ധുക്കളേയും സുഹൃത്തുക്കളേയും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് അയല്‍വാസികളായ സഹോദരങ്ങളെ ഇര്‍ഫാന്‍ കാറിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

അയല്‍വാസിയായ തന്‍സിഫ് എന്ന യുവാവുമായി ഇര്‍ഫാന് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഇന്നലെ രാവിലെ തന്‍സിഫിനെ ഇര്‍ഫാന്‍ വീട്ടില്‍ എത്തി മര്‍ദ്ദിച്ചു. സാരമായി പരിക്കേറ്റ തന്‍സിഫിനെ ഇയാള്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മര്‍ദ്ദന വിവരമറിഞ്ഞ് തന്‍സിഫിന്റെ സഹോദരങ്ങളായ തന്‍സീമും തന്‍സിലും ബൈക്കില്‍ ഇര്‍ഫാനെ തേടിയിറങ്ങി. റോഡിലൂടെ ഇര്‍ഫാന്റെ കാര്‍ വരുന്നത് കണ്ട് തടയാനുള്ള ശ്രമത്തിനിടയിലാണ് ഇവരെ ഇടിച്ചുതെറിപ്പിച്ചത്. കൂളിമാട് മുന്നൂരിൽ ഇന്നലെ രാവിലെ പത്ത് മണിക്കായിരുന്നു സംഭവം.

ആക്രമണത്തിൽ തന്‍സിലിന്റെ തലയോട്ടിയിലും നട്ടെല്ലിലും പൊട്ടലുണ്ട്. തസ്‌നിമിന്റെ ഇടുപ്പെല്ലിനും പരിക്കേറ്റിട്ടുണ്ട്. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ ഉപേക്ഷിച്ച ഇര്‍ഫാന്‍ ഉടന്‍ തന്നെ സംഭവ സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. മാവൂര്‍ പോലീസാണ് കേസ് അന്വേഷിക്കുന്നത്. ഇർഫാനും തൻസിഫും തമ്മിലുള്ള സാമ്പത്തിക ഇടപാടിന്റെ കാരണവും പോലീസ് അന്വേഷിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...

കുമ്പഴയിൽ ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു

0
കുമ്പഴ: പുനലൂർ മൂവാറ്റുപുഴ ഹൈവേയിൽ കുമ്പഴ പാലത്തിന് സമീപം ബൈക്ക് ലോറിയിലേക്ക്...

കാർ കട്ടുകൊണ്ടുപോകുമോ എന്ന ഭയം ; വീടിന്റെ ടെറസിലേക്ക് ക്രെയ്ൻ വഴി വാഹനം മാറ്റി...

0
പാട്ന: ബിഹാറില്‍ കാർ മോഷണം പോകുമെന്ന ഭയത്തിൽ ഉടമയുടെ വിചിത്ര നടപടി....

ഒന്‍പതാം ക്ലാസുകാരിക്ക് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

0
കോഴിക്കോട്: ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള ഡ്രസ് കോഡുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഒന്‍പതാം ക്ലാസുകാരിക്ക്...