യു.എ.ഇയുടെ 54 ആം വാർഷികം ; പ്രവാസി മലയാളികൾ കൂട്ട ഓട്ടം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

യു.എ.ഇ:  അന്‍പത്തിനാലാം വാർഷികം ആഘോഷിക്കുന്ന യു.എ.ഇക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വ്യത്യസ്തമായ ആഘോഷങ്ങളുമായി പ്രവാസി മലയാളികൾ. ഷാർജ എമിറേറ്റിലൂടെ 54 കിലോമീറ്റർ ഓടിക്കൊണ്ടാണ് പോറ്റുന്ന നാടിനോടുള്ള ആദരവ് ഇവർ പ്രകടിപ്പിച്ചത്. സ്ത്രീകളും കുട്ടികളും അടക്കം അറുപതോളം പേര് പങ്കെടുത്ത ഈ കൂട്ട ഓട്ടത്തിൽ പതിമൂന്നു പേര് 54 കിലോമീറ്റർ ഓട്ടം പൂർത്തിയാക്കി. 21,10,5 എന്നീ വിവിധ ദൂരങ്ങൾ ഓടിക്കൊണ്ട് മറ്റുള്ളവരും പങ്കുചേർന്നു. യു.എ.ഇ തരുന്ന സുരക്ഷിതത്വവും സ്വാതന്ത്ര്യവും വളരെ വിലമതിച്ചതാണെന്നും അതിനുള്ള ആദര സൂചകമായിട്ടാണ് ഈ വ്യത്യസ്തമായ രീതി തെരഞ്ഞെടുത്തതെന്നും സംഘാടകർ പറഞ്ഞു.

യു.എ.ഇയുടെ പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞ് സ്ത്രീകളും കുട്ടികളും ആഘോഷത്തിന്റെ ഭാഗമായി. ആരോഗ്യ പൂർണമായ ഒരു യുവതലമുറയെ വാർത്തെടുക്കുക എന്ന ഉദ്ദേശത്തോടെ കുട്ടികളെ ഓട്ടം, നീന്തൽ, സൈക്ലിംഗ് തുടങ്ങിയ കായിക വിനോദങ്ങളില്‍ പങ്കെടുപ്പിക്കുകയും പരിശീലനം നല്‍കുകയും ചെയ്തുവരികയാണ് സംഘടന. കുട്ടികളെക്കൊണ്ട് കേക്ക് മുറിപ്പിച്ചാണ് ഈ വർഷത്തെ വാർഷിക പരിപാടികൾക്ക് തുടക്കം കുറിച്ചത്. കൂട്ട ഓട്ടത്തിൽ പങ്കെടുത്ത കുട്ടികൾക്ക് മെഡലുകൾ വിതരണം ചെയ്തു. യു.എ.ഇയിലെ അറിയപ്പെടുന്ന ട്രയത്തെലോൺ ക്ലബ്ബായ കേരള റൈഡേഴ്സിലെ അംഗങ്ങളാണ് കൂട്ട ഓട്ടത്തില്‍ പങ്കെടുത്തവര്‍. ആഘോഷപരിപാടികൾക്ക് ഷാർജ ബുഹെയ്‌റ കോർണിഷ് സ്ട്രൈഡർസ് ലെ ഓട്ടക്കാരും അതിഥികളായി പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...