കോഴിക്കോട് ചെക്യാട് നാലാം വാർഡ് കാലിക്കൊളുമ്പിൽ യുഡിഎഫ് സ്ഥാനാർഥിയുടെ കാറിന് നേരെ അക്രമം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ചെക്യാട് നാലാം വാർഡ് കാലിക്കൊളുമ്പിൽ യുഡിഎഫ് സ്ഥാനാർഥിയുടെ കാറിന് നേരെ അക്രമം. കാറിന്റെ ഗ്ലാസ് അടിച്ചു തകർത്തു. നാലാം വാർഡ് കോൺഗ്രസ് നേതാവും ഗ്രാമ പഞ്ചായത്ത് അംഗവുമായ കെ.പി.കുമാരൻ്റെ കാറിൻ്റെ മുൻവശത്തെ ചില്ലാണ് അക്രമികൾ തകർത്തത്. തനിക്ക് വധഭീഷണി ഉള്ളതായി കാണിച്ച് കെ.പി.കുമാരൻ കഴിഞ്ഞ ദിവസം ജില്ലാ പോലീസ് മേധാവിക്കും വളയം പോലീസിലും പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് കുമാരന് ബൂത്തിൽ സുരക്ഷയും ഏർപ്പാടാക്കിയിരുന്നു.

കാലിക്കൊളുമ്പ് അങ്കണവാടിയിൽ പോളിംഗ് അവസാനിച്ച ശേഷം പോലീസ് സംരക്ഷണയിൽ പുറത്തേക്ക് വരുന്നതിനിടെ ഒരു സംഘം ഇയാൾക്ക് നേരെ തിരിയുകയായിരുന്നു. പോലീസ് ഇയാളെ വാഹനത്തിലേക്ക് കയറ്റുന്നതിനിടെ അക്രമികളിൽ ഒരാൾ ചുറ്റിക ഉപയോഗിച്ച് കാറിൻ്റെ മുൻവശത്തെ ചില്ല് അടിച്ച് തകർക്കുകയായിരുന്നു. സിപിഐഎം പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് കുമാരന്റെ ആരോപണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...