മെയ് 9ന് യുഡിഎഫ് ഏകോപന സമിതി എറണാകുളം ഡിസിസിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മെയ് 9ന് യുഡിഎഫ് ഏകോപന സമിതി ചേരും. തിങ്കളാഴ്‌ച ഉച്ചക്ക് 12 മണിക്ക് എറണാകുളം ഡിസിസിയില്‍ ചേരുന്ന യോഗത്തില്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസ് നേതാവ് എംഎം ഹസന്‍ ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. അതേസമയം തൃക്കാക്കര മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാര്‍ഥിയായി ഉമാ തോമസിനെ തെരഞ്ഞെടുത്തതില്‍ പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരോട് ആലോചിക്കാതെ എടുത്ത തീരുമാനമാണ് ഇതെന്നും പി.ടി തോമസിനോട് ആദരവ് കാണിക്കേണ്ടത് ഭാര്യക്ക് സ്‌ഥാനാര്‍ഥിത്വം നല്‍കിയല്ലെന്നുമാണ് നിലവില്‍ ഉയരുന്ന വിമര്‍ശനം.

അന്തരിച്ച മുന്‍ എംഎല്‍എ പി.ടി തോമസിന്റെ ഭാര്യ ഉമാ തോമസിനെ ഇന്നലെയാണ് തൃക്കാക്കര മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാര്‍ഥിയായി തെരഞ്ഞെടുത്തത്. ഉമാ തോമസിന്റെ പേര് മാത്രമാണ് കെപിസിസി പരിഗണിച്ചതും നിര്‍ദ്ദേശിച്ചതും. തുടര്‍ന്ന് ഈ നിര്‍ദ്ദേശം ഹൈക്കമാന്‍ഡ് അംഗീകരിക്കുകയും ചെയ്‌തു. മെയ് 31 നാണ് പിടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന തൃക്കാക്കര മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം : ഗുരുവായൂരിൽ 25 മുതൽ 28 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക്...

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 25 മുതൽ 28 വരെ രാവിലെ...

കേരളത്തിലെ ഉയർന്ന ഉൽപ്പാദനച്ചെലവ് ; 2027 സീസണിൽ കൊപ്രയ്ക്ക് ഉയർന്ന താങ്ങുവില പ്രഖ്യാപിക്കണം :...

0
തിരുവനന്തപുരം: കേരളത്തിലെ നാളികേര കർഷകർ നേരിടുന്ന ഉയർന്ന ഉൽപ്പാദനച്ചെലവും വരുമാനത്തിലെ കുറവും...

ഗുജറാത്ത് 12 മണിക്കൂർ ജോലിയിലേക്ക് ; ആഴ്ചയിൽ 48 മണിക്കൂർ ജോലി : പ്രതിഷേധം

0
അഹമ്മദാബാദ് : പുതിയ തൊഴിൽനിയമങ്ങളുടെ ഭാഗമായി സാനന്ദിലെ മൈക്രോൺ സെമികണ്ടക്ടർ ചിപ്പ്...

ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം ; കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്ന് സൂചന

0
ചെന്നൈ : കേന്ദ്ര മന്ത്രിസഭ ഉടൻ പുനഃസംഘടിപ്പിക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഡി.എം.കെ.യെ...