യുഡിഎഫ് ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപ് പി.കെ.ശശിക്കായി ബോർഡുകൾ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : സി പി എമ്മിൽ കലാപക്കൊടി ഉയർത്തി പുറത്തുവന്ന മുൻ എം എൽ എ പി കെ. ശശി ഒറ്റപ്പാലം നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥിയെന്ന് ഉറപ്പാകുന്നു. ശശിയെ യു ഡി എഫ് സ്ഥാനാർഥിയായി ഉയർത്തിക്കാട്ടി വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഒറ്റപ്പാലത്തെ ബ്ലോക്ക് കോൺഗ്രസ് ആസ്ഥാനത്താണ് ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപേ ശശിയുടെ പ്രചാരണ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ‘ഒറ്റപ്പാലം നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി പി കെ ശശിയെ വിജയിപ്പിക്കുക’ എന്നാണ് പോസ്റ്ററുകളിലെ അഭ്യർത്ഥന. പി കെ ശശി സ്വതന്ത്ര സ്ഥാനാർഥിയാകുമെന്നും യു ഡി എഫ് പിന്തുണക്കുമെന്നുമാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ യു ഡി എഫിന്റെ സ്വന്തം സ്ഥാനാർത്ഥിയായി ശശിയെ പോസ്റ്ററുകളിൽ ചിത്രീകരിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്.

ചിഹ്നം എന്താണെന്ന് പോസ്റ്ററുകളിൽ വ്യക്തമാക്കിയിട്ടില്ല. സി പി എമ്മിലെ കലാപത്തിന് പിന്നാലെ ശശി, യു ഡി എഫ് പാളയത്തിലേക്ക് എത്തുന്നത് പാലക്കാട്ടെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ യു ഡി എഫിന്‍റെ ഔദ്യോഗിക സ്ഥാനാർഥിയാകുമോ എന്ന കാര്യത്തിൽ തീരുമാനം വൈകാതെ അറിയാനാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെയ്‌ഷെൽസ് മന്ത്രിതല സംഘം സി.എം.എഫ്.ആർ.ഐ സന്ദര്‍ശിച്ചു : സമുദ്രമത്സ്യ മേഖലയിൽ പരസ്പര സഹകരണം ലക്ഷ്യം

0
കൊച്ചി : സമുദ്രമത്സ്യ ഗവേഷണം, സുസ്ഥിര മത്സ്യബന്ധനം, സമുദ്രകൃഷി (മാരികൾച്ചർ) തുടങ്ങിയ...

താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടും ; 2027 മാര്‍ച്ചോടെ പ്രവര്‍ത്തനം...

0
താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് മാലിന്യ സംസ്കരണ പ്ലാന്‍റ് 2027 മാര്‍ച്ച് 31നകം അടച്ചുപൂട്ടും. ദുർഗന്ധവും പുഴമലിനീകരണവും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നടത്തിയ ദീർഘകാല പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം.

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...

തന്ത്രം മാറ്റി ലഹരി മാഫിയ ; മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങൾ ലഹരി...

0
നഗരങ്ങളില്‍ പരിശോധന കര്‍ശനമായതോടെ ലഹരി മാഫിയ സംഭരണ-വിതരണ കേന്ദ്രങ്ങള്‍ മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങളിലേക്ക് മാറ്റുന്നതായി അന്വേഷണ ഏജന്‍സികള്‍.