യു.ഡി.എഫ് ബഹുഭൂരിപക്ഷ വിജയം നേടും ; വി.ഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പിണറായി വിജയൻ സർക്കാരിൻ്റെ അഴിമതികൾക്കും
ദുഷ്ചെയ്തികൾക്കുമെതിരെ സംസ്ഥാനത്തൊട്ടാകെ ജനങ്ങളുടെ ശക്തമായ പ്രതിഷേധം നിലനിൽക്കുകയാണെന്നും ഇതിനെതിരെ തദ്ദേശസ്വയ ഭരണസ്ഥാപന തെരെഞെടുപ്പിൽ അവർ ശക്തമായി പ്രതിക്കരിക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. യുഡിഎഫ് തെരെഞ്ഞെടുപ്പ് കൺവൻഷനും സ്ഥാനാർഥി സംഗമവും പത്തനംതിട്ടയിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതൊക്കെ വിഷയങ്ങൾ കുത്തിപ്പൊക്കിയാലും ശബരിമലയിൽ
സി പി എം നേതാക്കൾ നടത്തിയ സ്വർണ്ണക്കൊള്ള മറക്കാനാവില്ലെന്നും വിശ്വാസി സമൂഹവും പൊതുജനങ്ങളും ഇതിന് ശക്തമായ തിരിച്ചടി നൽകുമെന്നും വിഡി സതീശൻ പറഞ്ഞു.

തെരെഞ്ഞെടുപ്പ് സമയത്തെ മുഖ്യമന്ത്രിക്ക് എതിരായ ഇഡി നോട്ടീസ് ബിജെപി സി പി എം തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായ പ്രഹസനമാണെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട ജില്ലയിൽ ഉൾപ്പെടെ ഐക്യജനാധിപത്യമുന്നണി തെരെഞ്ഞെടുപ്പിൽ വൻ വിജയം നേടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ ടി എം ഹമീദ് അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി രാഷ്ട്രീയ കാര്യസമിതി അംഗം ആൻ്റോ ആൻ്റണി എംപി മുഖ്യ പ്രഭാഷണം നടത്തി.

ഡിസിസി പ്രസിഡൻ്റ് പൊഫ. സതീഷ് കൊച്ചു പറമ്പിൽ, കെ പി സി സി രാഷ്ട്രീയ കാര്യ സമിതി അംഗം പന്തളം സുധാകരൻ, കെ പി സി സി ജനറൽ സെക്രട്ടറിമാരായ
പി മോഹൻരാജ് പഴകുളം മധു, എൻ ഷൈലാജ്, യു ഡി എഫ് ജില്ലാ ചെയർമാൻ വർഗ്ഗീസ് മാമൻ, കൺവീനർ എ ഷംസുദ്ദീൻ, മാലേത്ത് സരളാദേവി എക്സ് എം എൽ എ
നേതാക്കളായ തോമസ് ജോസഫ്, വെട്ടൂർ ജ്യോതി പ്രസാദ്, സാമുവൽ കിഴക്കുപുറം,
എ സുരേഷ് കുമാർ, അനിൽ തോമസ്, റോജി പോൾ ദാനിയേൽ, സജി കൊട്ടക്കാട്,
കെ ജാസിം കുട്ടി, സിന്ധു അനിൽ, രജനി പ്രദീപ്, പി കെ ഇക്ബാൽ, അജിത് മണ്ണിൽ,
നഹാസ് പത്തനംതിട്ട, ഹൽസലാൽ മുഹമ്മദ്, അബ്ദുൾ കലാം, ആസാദ്, സാം മാത്യു എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...