പൂച്ച പാലുകുടിക്കുംപോലെ അധികാരികള്‍ പറ്റിക്കുകയാണെന്ന് വികാരി ജനറല്‍ മോണ്‍.യൂജിന്‍ പെരേര

For full experience, Download our mobile application:
Get it on Google Play

വിഴിഞ്ഞം : പൂച്ച പാലുകുടിക്കുംപോലെ അധികാരികള്‍ പറ്റിക്കുകയാണെന്നും അവരുടെ വാക്കുകളില്‍ വിശ്വസിക്കില്ലെന്നും അതിരൂപത വികാരി ജനറല്‍ മോണ്‍.യൂജിന്‍ പെരേര. വിവിധ ആവശ്യങ്ങളുന്നയിച്ച്‌ മത്സ്യത്തൊഴിലാളികള്‍ വിഴിഞ്ഞം തുറമുഖ കവാടത്തില്‍ നടത്തുന്ന മൂന്നാംദിവസത്തെ രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പദ്ധതിയുടെ ഭാഗമായി പ്രദേശം മുഴുവന്‍ പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിക്കുമെന്നും വമ്പന്മാരുടെ കീശ വീര്‍പ്പിക്കാനാണ് ഇത്തരം പദ്ധതികളെന്നും അദ്ദേഹം ആരോപിച്ചു. ആര്‍ച്ച്‌ ബിഷപ് ഡോ.തോമസ് ജെ. നെറ്റോ, സഹായ മെത്രാന്‍ ഡോ. ആര്‍. ക്രിസ്തുദാസ്, വികാരി ജനറല്‍ മോണ്‍.നിക്കോളാസ്, മോണ്‍. ജയിംസ് കുലാസ്, വൈദികരായ തിയോഡോഷ്യസ്, മൈക്കിള്‍ തോമസ്, ലോറന്‍സ് കുലാസ്, റോബിന്‍സണ്‍, സൈറസ് കളത്തില്‍, ഷാജന്‍ ജോസ്, ഡൈസണ്‍, ഡാര്‍വിന്‍, ജേക്കബ് സ്റ്റെല്ലസ്, ആന്‍റണി, അനീഷ് ഫെര്‍ണാണ്ടസ്, കണ്‍വീനര്‍മാരായ പാട്രിക് മൈക്കിള്‍, ജോണ്‍സണ്‍ ജോസഫ്, നിക്സണ്‍ ലോപ്പസ്, ജോയി ജെറാള്‍ഡ്, ജോയി വിന്‍സന്‍റ്, ജാക്സന്‍ ഫെന്‍സന്‍ എന്നിവര്‍ മൂന്നാംദിനത്തിലെ സമരത്തിന് നേതൃത്വം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ അതിർത്തി മേഖലയിൽ നിന്നും 200 ലിറ്റർ കോട കണ്ടെടുത്തു

0
ഇടുക്കി: ഇടുക്കിയുടെ അതിർത്തി മേഖലകളിൽ എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിനൊപ്പം ഓണം സ്പെഷ്യൽ...

ബം​ഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യയിലെത്തുന്നതിലെ അനിശ്ചിതത്വം തുടരുന്നു

0
ന്യൂഡൽഹി : ബം​ഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യയിലെത്തുന്നതിലെ അനിശ്ചിതത്വം തുടരുന്നു....

മാലിന്യമുക്ത ഓണാഘോഷം : പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി ജില്ലാ ശുചിത്വ മിഷന്‍

0
പത്തനംതിട്ട : ഹരിത ഓണം 2026 ന്‍റെ ഭാഗമായി മാലിന്യമുക്ത ഓണാഘോഷത്തിന്...

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഊഞ്ഞാലാടി ഓണം ആഘോഷിച്ച് ഇഡി ആക്രമണ കേസിലെ പ്രതികൾ

0
തിരുവനന്തപുരം: സ്റ്റേഷനിൽ ഒപ്പിടേണ്ട ദിവസം പോലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച്...