നി​ര്‍​മ​ല്‍ ശി​വ​രാ​ജ​ന് നാ​ടി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : മ​ധ്യ​പ്ര​ദേ​ശി​ലെ പ​ട്​​നി​യി​ല്‍ മി​ന്ന​ല്‍ പ്ര​ള​യ​ത്തി​ല​ക​പ്പെ​ട്ട്​ മ​രി​ച്ച ആ​ര്‍​മി എ​ജ്യു​ക്കേ​ഷ​ന്‍ കോ​പ്സി​ലെ ക്യാ​പ്​​റ്റ​ന്‍ നി​ര്‍​മ​ല്‍ ശി​വ​രാ​ജ​ന് നാ​ടി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ ​നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​ച്ച മൃ​ത​ദേ​ഹം വൈ​കീ​ട്ട്​ 3.30ന്​ ​നി​ര്‍​മ​ലി​ന്‍റെ മാ​മം​ഗ​ല​ത്തെ വ​സ​തി​യി​ല്‍ എ​ത്തി​ച്ചു. മൃ​ത​ദേ​ഹ​​ത്തോ​ടൊ​പ്പം ഭാ​ര്യ ലെ​ഫ്​​റ്റ​ന​ന്‍റ്​ ഗോ​പി ച​ന്ദ്ര​യും അനുഗമിച്ചിരു​ന്നു. ചെ​റു​പ്പം മു​ത​ല്‍ ആ​ര്‍​മി​യി​ല്‍​ ചേ​ര​ണ​മെ​ന്ന്​ മ​ക​ന്‍ പ​റ​ഞ്ഞ​ത്​ ഓ​ര്‍​മി​ച്ച്‌​ അ​മ്മ സു​ബൈ​ദ പൊ​ട്ടി​ക്ക​ര​ഞ്ഞു.

അ​ച്ഛ​ന്‍ ശി​വ​രാ​ജ​​​നും മ​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ട​തോ​​ടെ നി​യ​ന്ത്ര​ണം​വി​ട്ടു. നി​ര്‍​മ​ല്‍ പ​ഠി​ച്ച തേ​വ​ര സേ​ക്ര​ഡ്​​ ഹാ​ര്‍​ട്​​സ്​ കോ​ള​ജി​ലെ​യും മ​ദ്രാ​സ്​ ക്രി​സ്ത്യ​ന്‍ കോ​ള​ജി​​ലെ​യും സ​ഹ​പാ​ഠി​ക​ളും കൂ​ട്ടു​കാ​ര​നെ അ​വ​സാ​ന​മാ​യി കാ​ണാ​ന്‍ എ​ത്തി​യി​രു​ന്നു. വൈ​കീ​ട്ട് മൂ​ന്ന് മു​ത​ല്‍ അ​ഞ്ച് വ​രെ വീ​ട്ടി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വെ​ച്ചു. സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ലു​ള്ള​വ​ര്‍ ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കാ​നെ​ത്തി.

സം​സ്ഥാ​ന സ​ര്‍​ക്കാ​റി​നു​വേ​ണ്ടി മ​ന്ത്രി പി. ​രാ​ജീ​വ്​ പു​ഷ്​​പ​ച​ക്രം സ​മ​ര്‍​പ്പി​ച്ചു. ​​കൊ​ച്ചി മേ​യ​ര്‍ എം. ​അ​നി​ല്‍​കു​മാ​ര്‍, ഹൈ​ബി ഈ​ഡ​ന്‍ എം.​പി, എം.​എ​ല്‍.​എ​മാ​രാ​യ ഉ​മ തോ​മ​സ്, ടി.​​ജെ. വി​നോ​ദ്, അ​നൂ​പ്​ ജേ​ക്ക​ബ്, ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍റ്​ ഉ​ല്ലാ​സ്​ തോ​മ​സ്​​ എ​ന്നി​വ​രും ക​ല​ക്ട​ര്‍ ​ഡോ. ​രേ​ണു​രാ​ജും ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കാ​നെ​ത്തി.

വീ​ട്ടി​ലും സം​സ്കാ​ര ച​ട​ങ്ങു​ക​ള്‍ ന​ട​ന്ന പ​ച്ചാ​ള​ത്തെ ശ്മ​മ​ശാ​ന​ത്തി​ല്‍​ വെ​ച്ചും പോ​ലീ​സ്​ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി ന​ല്‍​കി. ക​ര​സേ​ന​യു​ടെ ഗാ​ര്‍​ഡ്​ ഓ​ഫ്​ ഹോ​ണ​റി​ന്​ ശേ​ഷം ഭാ​ര്യ ഗോ​പി ച​ന്ദ്ര ഭ​ര്‍​ത്താ​വി​ന്​ അ​ന്ത്യാ​ഭി​വാ​ദ്യം ന​ല്‍​കി​യ കാ​ഴ്ച​യും വി​ക​ര​നി​ര്‍​ഭ​ര​മാ​യി​രു​ന്നു. വൈ​കീ​ട്ട്​ 5.45ഓ​ടെ ച​ട​ങ്ങു​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച്‌​ മൃ​ത​ദേ​ഹം ചി​ത​യി​ലേ​ക്കെ​ടു​ത്തു. നി​ര്‍​മ​ല്‍ ശി​വ​രാ​ജി​ന്‍റെ കൊ​ച്ചി​യി​ലെ വ​സ​തി കേ​ന്ദ്ര രാ​സ​വ​ള വ​കു​പ്പ് മ​ന്ത്രി ഭ​ഗ​വ​ന്ത് ഖുബ സ​ന്ദ​ര്‍​ശി​ച്ചു. ബി.​ജെ.​പി നേ​താ​ക്ക​ളും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ; ആശങ്കയിലായി ജനങ്ങൾ

0
തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ...

പഞ്ചാബ് രാഷ്ട്രീയത്തിൽ പുതിയ നീക്കം ; റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു രാജിവെച്ചു

0
ദില്ലി: റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു തന്റെ മന്ത്രിസ്ഥാനം രാജിവെച്ചു....

ശ്രീമതി ടീച്ചർക്കെതിരായ വ്യാജപ്രചാരണത്തിനെതിരെ രൂക്ഷ വിമർശനവുമായി എം.വി. ജയരാജൻ

0
കണ്ണൂര്‍: പി കെ ശ്രീമതി ടീച്ചര്‍ക്ക് എതിരെയുണ്ടായ വ്യാജ വാര്‍ത്ത പിതൃശൂന്യമാമെന്ന്...