രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ വലിയ ആക്രമണങ്ങളാണ് നടക്കുന്നത് ; യൂജിന്‍ പെരേര

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ക്രൈസ്തവര്‍ക്കെതിരായ ആക്രമണ വാര്‍ത്തകള്‍ കെട്ടിച്ചമച്ചതെന്ന കേന്ദ്രവാദത്തിനെതിരെ ലത്തീന്‍സഭ രംഗത്ത്. തിരുവനന്തപുരം വികാരി ജനറല്‍ യൂജിന്‍ പെരേരയാണ് കേന്ദ്രത്തിന്‍റെ നിരുത്തരവാദപരമായ നിലപാടിനോട് പ്രതികരിച്ചിരിക്കുന്നത്. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ വലിയ ആക്രമണങ്ങളാണ് നടക്കുന്നത്. അടിയന്തരമായി ഇടപെടേണ്ട സാഹചര്യങ്ങളില്‍ പോലും കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നില്ല. പലപ്പോഴും നിയമസംരക്ഷണം പോലും ലഭിക്കാത്ത രീതിയിലാണ് പോലീസിന്‍റെ ഇടപെടല്‍ എന്ന് യൂജിന്‍ പെരേര പറഞ്ഞു.

ആക്രമണങ്ങളെ കുറിച്ച്‌ ന്യൂനപക്ഷ വകുപ്പ് മന്ത്രിമാരെ വിവരം അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്രം മറ്റാരോപണങ്ങള്‍ ഉന്നയിച്ച്‌ വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിച്ച്‌ വിടാനാണ് ശ്രമിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന പ്രകാരമുള്ള സംരക്ഷണം ഉറപ്പുവരുത്തണമെന്ന് യുജിന്‍ പെരേര ആവശ്യപ്പെട്ടു. രാജ്യത്ത് ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ഇല്ലെന്ന അവകാശവാദമാണ് കേന്ദ്രം ഇന്നലെ സുപ്രീംകോടതിയില്‍ ഉന്നയിച്ചത്.

ക്രിസ്ത്യന്‍ സംഘടനകളും ചില വ്യക്തികളും സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിക്ക് നല്‍കിയ മറുപടിയിലാണ് കേന്ദ്രത്തിന്‍റെ അവകാശവാദം. ഹര്‍ജിക്ക് പിന്നില്‍ ഒളിയജണ്ട ഉണ്ടെന്നായിരുന്നു കേന്ദ്രത്തിന്‍റെ ആരോപണം. ഇത്തരക്കാര്‍ക്ക് രാജ്യത്തുടനീളം അശാന്തി സൃഷ്ടിക്കുന്നതിനും രാജ്യത്തിന്‍റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ രാജ്യത്തിന് പുറത്തുനിന്ന് സഹായം നേടാനുമായി ചില ഒളിയജണ്ടകള്‍ ഉണ്ടെന്ന് തോന്നുന്നു’- കേന്ദ്ര ആഭ്യന്തര മന്ത്രാലയം സത്യവാങ്മൂലത്തില്‍ പറയുന്നു. അതേസമയം വിശദമായ പ്രതികരണം അറിയിക്കാന്‍ ഇരു വിഭാഗത്തിനും കോടതി ഒരാഴ്ച സമയം അനുവദിച്ചു. ഹര്‍ജി വാദം കേള്‍ക്കാനായി ഈ മാസം 25ലേക്ക് മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...

സാമൂഹിക സൗഹാർദ്ദം തകർക്കുന്ന പരാമർശം; വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം

0
തിരുവനന്തപുരം: വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം...

ഗൂഗിളിൽ ഒരു സ്റ്റാർ റേറ്റിംഗ് നൽകി; വ്യാജ അവലോകനമെന്നാരോപിച്ച് യുവതിക്കെതിരെ കോടതിയെ സമീപിച്ച് കമ്പനി

0
വാഷിങ്ടൺ: ഓൺലൈനായി സ്ഥാപനത്തിന് മോശം റിവ്യൂ നൽകിയതിന് ഉപഭോക്താവിനെതിരെ നിയമനടപടിയുമായി കമ്പനി...

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...