അനധികൃത നിര്‍മാണം പത്തനംതിട്ട പഴയ സ്വകാര്യ ബസ് സ്റ്റാന്‍ഡിനു സമീപം : ജില്ലാ കളക്ടറുടെ മിന്നല്‍ പരിശോധന

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അനധികൃത നിര്‍മാണം നടത്തുന്നു എന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് മിന്നല്‍ പരിശോധന നടത്തി. പത്തനംതിട്ട പഴയ സ്വകാര്യ ബസ് സ്റ്റാന്‍ഡിനു സമീപം ഇസ്മയില്‍ സാഹിബ്, റഹ്മത്തു ബീവി എന്നിവരുടെ ഉടമസ്ഥതയിലുള്ള 196/15, 196/15 എ എന്നീ സര്‍വേ നമ്പരില്‍ ഉള്‍പ്പെട്ട സ്ഥലത്താണ് കളക്ടര്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ നിയമലംഘനം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് കളക്ടര്‍ പറഞ്ഞു.

കെട്ടിടം പൊളിച്ചുനീക്കുന്നതിനുള്ള ഉത്തരവ് നേരത്തെ ഉടമസ്ഥര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ തദ്ദേശ സ്വയംഭരണ ട്രൈബ്യൂണലില്‍ നിന്നും സ്റ്റേ വാങ്ങി. ഈ സ്റ്റേ നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കും. സ്റ്റേ നിലനിന്നിരുന്ന സമയത്തും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നതായി പരാതിക്കാര്‍ പറയുന്നുണ്ട്. ഇത്തരത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ തെളിവുകള്‍ ശേഖരിച്ച് നടപടി എടുക്കും. ഇവയെല്ലാം ഉള്‍പ്പെടുത്തിയ വിശദമായ റിപ്പോര്‍ട്ട് നഗരസഭ സെക്രട്ടറി ഉടന്‍ നല്‍കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

നഗരസഭാ സെക്രട്ടറി എ.എം മുംതാസ്, കോഴഞ്ചേരി തഹസില്‍ദാര്‍ കെ. ഓമനക്കുട്ടന്‍, മുന്‍സിപ്പല്‍ എഞ്ചിനീയര്‍ സാം മാത്യു, അസിസ്റ്റന്റ് എഞ്ചിനീയര്‍ അനിതാകുമാരി, വില്ലേജ് ഓഫീസര്‍ സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....