മൂടിയില്ലാത്ത ഓടകള്‍ : അപകട ഭീഷണിയില്‍ കോട്ടാങ്ങൽ – ചാലാപ്പള്ളി ബാസ്റ്റോ റോഡ്‌

For full experience, Download our mobile application:
Get it on Google Play

ചുങ്കപ്പാറ : കോട്ടാങ്ങൽ – ചാലാപ്പള്ളി ബാസ്റ്റോ റോഡിൽ ചുങ്കപ്പാറ മുതൽ സെന്റ് ജോര്‍ജ്ജ് ഹൈസ്കൂൾപടി വരെ വിവിധ സ്ഥലങ്ങളിൽ റോഡിന്റെ വശങ്ങളിലെ ഓടയ്ക്ക് മൂടിയില്ലാത്തത് അപകട ഭീഷണിയാകുന്നു. കോട്ടാങ്ങൽ സർവ്വീസ് സഹകരണ ബാങ്കിനു സമീപവും ടൗണിലും ഓടക്ക് മൂടിയില്ലാത്ത നിലയിലാണ്. ഓടയും റോഡും കാണാത്തവിധം പലയിടത്തും കാടുമൂടിയിരിക്കുകയാണ്. പൊതുജനങ്ങളില്‍ നിന്നും പരാതി ഉയർന്നിട്ട് നാളുകൾ ഏറെയായെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പലയിടത്തും ഓടക്ക് പകുതി മൂടി മാത്രമാണ് ഉള്ളത്. ബാക്കിഭാഗം ഉപേക്ഷിക്കപ്പെട്ട നിലയാണ്.

രണ്ട് സ്കൂളുകളിലെ വിദ്യാർഥികൾ കാൽനടയായി പോകുന്ന സെന്റ് ജോർജ് ഹൈസ്കൂളിന് സമീപത്തെ നടപ്പാതയുടെ സ്ലാബ് തെന്നിമാറി കിടക്കുകയാണ്.  റോഡിലെ തിരക്ക് ഒഴിവാക്കി വിദ്യാർഥികൾ നടന്നു പോകുന്ന പാത കൂടിയാണിത്. സ്‌കൂൾ തുറക്കുന്നതിന് ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്, എന്നിട്ടും അധികൃതർ നടപടി സ്വികരിക്കുന്നില്ല. റോഡ് ഉന്നത നിലവാരത്തിൽ ഉയർത്തി ടാറിങ് നടത്തിയതല്ലാതെ അപകടങ്ങൾ ഒഴിവാക്കാനുള്ള മറ്റ് പ്രവൃത്തികൾ പൂർത്തികരിക്കാത്തത് ഇവിടെ അപകടങ്ങൾ തുടർക്കഥയാകുന്നതിന് കാരണമാകുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡിൽ കിടന്നിരുന്ന കാറിൽ നിന്നും ഒരു കോടിയുടെ എംഡിഎംഎ പിടികൂടി

0
തോപ്പുംപടി: കൊച്ചിയിൽ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ ഒരു കോടി രൂപയിലേറെ വിലമതിക്കുന്ന...

അമേരിക്കയിൽ കോടികളുടെ തട്ടിപ്പ് ; എഫ്ബിഐ നോട്ടപ്പുള്ളി ജലന്ധർ പോലീസിന്റെ പിടിയിൽ

0
ചണ്ഡീഗഢ് : അമേരിക്കയിൽ ഏകദേശം 6 ലക്ഷം ഡോളറിന്റെ (5.67 കോടി...

വിവരങ്ങൾ ചോർത്തിയാതായി സംശയം ; ഉന്നത സൈനികരെ നുണപരിശോധനയ്ക്ക് വിധേയരാക്കി ട്രംപ് ഭരണകൂടം

0
വാഷിങ്ടൺ : ഇറാൻ യുദ്ധത്തിനിടെ യുഎസ് കടുത്ത ആയുധക്ഷാമം നേരിടുന്നുവെന്ന് നേരത്തെ...

മല്ലികാർജുൻ ഖാർഗെയുടെ പൊതുസമ്മേളന വേദിയിൽ ശുദ്ധീകരണ ക്രിയ ; ബിജെപി പ്രവർത്തകർക്കെതിരെ കേസ്

0
ബെംഗളൂരു: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത...