പുനലൂർ ആളുകേറാമലയിലെ അജ്ഞാത മൃതദേഹം പ്രതിയെന്ന് സംശയിച്ച ആളുടേത്

For full experience, Download our mobile application:
Get it on Google Play

കൊല്ലം: പുനലൂർ ആളുകേറാമലയിലെ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. നൂറനാട് സ്വദേശി അനിൽകുമാറാണ് കൊല്ലപ്പെട്ടതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഡിഎൻഎ പരിശോധനയിലാണ് സ്ഥിരീകരണം. പ്രതിയെന്ന് പോലീസ് സംശയിച്ച ആളാണ് കൊല്ലപ്പെട്ടതെന്നാണ് പുതിയ കണ്ടെത്തൽ. പ്രതിയെന്ന സംശയത്തിൽ അനിൽകുമാറിന്റെ ചിത്രം നേരത്തെ പോലീസ് പുറത്തുവിട്ടിരുന്നു. എന്നാൽ ഡിഎൻഎ പരിശോധനാ ഫലം പുറത്തുവന്നതോടെയാണ് കൊലയാളിയെന്ന് കരുതിയ ആളാണ് കൊല്ലപ്പെട്ടതെന്ന വിവരം പുറത്തുവന്നത്. കൊലപാതകിയെ ഇതുവരെയും കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ സെപ്റ്റംബർ 22 നാണ്, ആളുകേറാമലയിൽ കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ച നിലയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

കൊല്ലപ്പെട്ടതാരെന്നോ കൊലയാളിയാരെന്നോ തിരിച്ചറിയാനാകാത്ത കേസ് കേരള പോലീസിന് തീർത്തും തലവേദനാവുകയും ചെയ്തിരുന്നു. അന്വേഷണം കേരളത്തിന് പുറത്തേക്കുപോലും വ്യാപിച്ചു. സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങൾ ലഭിച്ചത്. വിശദമായ അന്വേഷണത്തിൽ ആലപ്പുഴ ചാരുംമൂടിന് സമീപം നൂറനാട് വേടർപ്ലാവ് സ്വദേശി പാപ്പർ എന്ന അനിക്കുട്ടൻ അഥവാ അനിൽ കുമാർ (45) ആണ് കൊല നടത്തിയതെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തി. 2025 സെപ്റ്റംബർ 17 മുതൽ ഇയാളെ കാണ്മാനില്ലെന്ന വിവരവും പൊലീസിന് ലഭിച്ചിരുന്നു.

ഇതോടെയാണ് ചിത്രങ്ങൾ സഹിതം രണ്ടാമത്തെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. വിവരം ലഭിക്കുന്നവർ പുനലൂർ പോലീസിൽ വിവരമറിയിക്കണമെന്നും നിർദ്ദേശം നൽകി. പ്രതി പിടിയിലാകുന്നതോടെ കൊല്ലപ്പെട്ടതാരെന്നും കൊലയ്ക്ക് പിന്നിലെ കാരണവും വ്യക്തമാകുമെന്നായിരുന്നു പോലീസിന്റെ പ്രതീക്ഷ. ഈ പ്രതിക്ഷകൾ തെറ്റിച്ചു കൊണ്ടാണ് ഡിഎൻഎ ഫലം വന്നത്. കൊലയാളി എന്ന് കരുതിയ ആളാണ് കൊല്ലപ്പെട്ടതെന്ന് തെളിഞ്ഞതോടെ ഇനി യഥാർത്ഥ കൊലയാളിയെ കണ്ടെത്തുകയാണ് പോലീസിന് മുന്നിലെ വെല്ലുവിളി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...