കേരൾ മേം ഗുസ്തി, ദില്ലി മേം ദോസ്തി ; സിൽവർ ലൈനിൽ കേരള എംപിമാരെ പരാമർശിച്ച് കേന്ദ്ര റയിൽവേ മന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സിൽവർ ലൈനുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രശ്നങ്ങൾ ഗൗരവമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ലോക്സഭയിൽ കേരള എംപിമാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.  സിൽവർ ലൈനിന് കേന്ദ്രം നൽകിയത് തത്വത്തിലുള്ള അനുമതിയാണ്. അന്തിമ അനുമതി വിശദമായ ടെക്നോ ഇക്കണോമിക് ഫീസിബിലിറ്റി റിപ്പോർട്ട് കണക്കിലെടുത്ത് മാത്രമേ നൽകൂ. എതിർപ്പ് ഉയർത്തുന്നവർ ഉന്നയിക്കുന്ന വിഷയങ്ങൾ ഗൗരവതരമാണ്. പരിസ്ഥിതി പ്രശ്നത്തിനിടയാക്കുമെന്ന് മെട്രോമാൻ ഇ ശ്രീധരൻ അറിയിച്ചിട്ടുണ്ടെന്നും ഹൈബി ഈഡന്റെയും ബെന്നി ബെഹന്നാന്റെയും ചോദ്യങ്ങൾക്ക് റയിൽവേ മന്ത്രി മറുപടി നൽകി.

സിൽവർ ലൈനിന് അന്തിമ അനുമതി ഉടൻ നൽകണമെന്ന് ആലപ്പുഴ എംപി എം.ആരിഫ് ആവശ്യപ്പെട്ടു. ഇതിനു മറുപടിയായാണ് മന്ത്രി കേരൾ മേം ഗുസ്തി , ദില്ലി മേം ദോസ്തി (കേരളത്തിൽ ഗുസ്തിയും ദില്ലിയിൽ ചങ്ങാത്തവും ) എന്ന് പറഞ്ഞത് . ഇവർ തമ്മിലുള്ള തർക്കത്തിന്റെ അന്തർധാര തനിക്കറിയില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞപ്പോൾ സഭയിൽ ചിരി പടർന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...