ഭീതി പടര്‍ത്തി അജ്ഞാത ജീവി ; തീക്കുനിയില്‍ നാട്ടുകാര്‍ ആശങ്കയില്‍

For full experience, Download our mobile application:
Get it on Google Play

കുറ്റ്യാടി: അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ നടുങ്ങി പ്രദേശവാസികള്‍. തീക്കുനി തൂവ്വമല ഭാഗത്ത് വിവിധയിടങ്ങളിലാണ് അജ്ഞാത ജീവിയെ കണ്ടെത്തിയത്. ഇതോടെ നാട്ടുകാര്‍ ആശങ്കയില്‍ കഴിയുകയാണ്. തീക്കുനി പ്രദേശത്തെ മൂന്നിടത്താണ് അജ്ഞാത ജീവിയെ കണ്ടത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയും ചൊവ്വാഴ്ച രാത്രിയുമാണ് ഈ മേഖലയില്‍ അജ്ഞാത ജീവിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് കുറ്റ്യാടി പോലീസും ഫോറസ്റ്റ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.

ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ജീവിയെ ആദ്യം കണ്ടത്. നായയുടെ പിന്നാലെ വലിയൊരു ജീവി ഓടുന്നതാണ് കണ്ടത്. നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ വിവിധയിടങ്ങളില്‍ കാല്‍പാടുകള്‍ കണ്ടു. പോലീസിന്റെയും ഫോറസ്റ്റ് അധികൃതരുടെയും പരിശോധനയില്‍ പുലിയുടേതിനേക്കാള്‍ ചെറുതാണ് കാല്‍പ്പാടുകളെന്നും കുറുനരി പോലുള്ള ഏതെങ്കിലും ജീവിയാകാനാണ് സാധ്യതയെന്നും പറഞ്ഞു. എന്നാല്‍ അജ്ഞാത ജീവി ഏതാണെന്ന് മനസിലാകാതെ പേടിച്ചിരിക്കുകയാണ് വീട്ടുകാരും പരിസരവാസികളും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...