കാലം തെറ്റി പെയ്യുന്ന മഴ ; നിലവിലെ കനത്ത മഴയിൽ സന്തോഷിക്കാനാവുമോ?

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കാലാവസ്ഥ വ്യതിയാനങ്ങളും കൃഷി നാശവും തുടങ്ങി നിരവധി കാര്യങ്ങൾ നേരത്തെ ചർച്ചയായതാണ്. മഴക്ക് വേണ്ടി കാത്തിരുന്ന് കൃഷിയും മറ്റും പ്രതിസന്ധിയിൽ ആവുകയും കർഷകർ മറ്റ് ചില വഴികൾ തേടുകയും ചെയ്തിരുന്ന നേരത്താണ് കാലം തെറ്റിയുള്ള മഴയുടെ വരവ്. കനത്ത മഴ പെയ്യേണ്ട ജൂണിൽ അടക്കം മഴ പെയ്തില്ല. എന്നാൽ ഇപ്പോൾ സെപ്റ്റംബർ അവസാനത്തോടെ മുന്നറിയിപ്പുമില്ലാതെ എത്തിയ മഴ കാരണം കൃഷി അടക്കം വൻ നാശനഷ്ടം സംഭവിച്ചിരിക്കുകയാണ്. കാലാവർഷമാണോ അതോ നമ്മുടെ കണക്കുകൂട്ടലാണോ തെറ്റിയത് എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

ജൂൺ മുതൽ ഓഗസ്റ്റ് വരെ ആകെ പെയ്യേണ്ട മഴയുടെ 50 ശതമാനവും ലഭിക്കാത്ത അഞ്ചു ജില്ലകളാണ് തൃശൂർ, കോട്ടയം, പാലക്കാട്, വയനാട്, ഇടുക്കി എന്നിവ. പിന്നീട് ഇടുക്കിയും വയനാടും ഒഴികെ എല്ലാ ജില്ലകളിലും പകുതിയിൽ അധികം മഴ ലഭിച്ചിരുന്നു. ഒപ്പം കേരളത്തിന്റെ മിക്ക ഭാഗങ്ങളിലും ഉരുൾപൊട്ടലുമുണ്ടായി. മഴയുടെ ഘടനയിൽ മാറ്റം വരുന്നതു എല്ലാവരെയും ബാധിക്കും. കൃഷിയെ മാത്രമല്ല നമ്മുടെ ജല വിനിയോഗത്തെയും അത് കാര്യമായി ബാധിക്കും. പരമ്പരാഗത മൺസൂൺ സീസൺ അടിസ്ഥാനമാക്കിയാണ് ഇപ്പോഴും കൃഷിയുടെ കലണ്ടർ. എന്നാൽ മഴയുടെ താളം തെറ്റിയിരിക്കുകയാണ്.

ഡാമുകളിൽ അടക്കം കടുത്ത ജലക്ഷാമം നേരിടുന്നതിനാൽ നമ്മുടെ വൈദ്യുതി വിതരണത്തെയും ഇത് കാര്യമായി ബാധിക്കുന്നുണ്ട്. വൈദ്യുതി ഉത്പാദനത്തിനായി മറ്റ് പല സ്രോതസുകളെയും ആശ്രയിക്കേണ്ട ഗതിയാണ് നിലവിലുള്ളത്. മാത്രമല്ല കാലം തെറ്റി പെയ്യുന്ന മഴ കടുത്ത വരൾച്ചയിലേക്ക്‌ നയിക്കും. അതിനാൽ തത്കാലം മഴ ലഭിച്ചല്ലോ എന്ന് ആശ്വസിക്കാൻ വരട്ടെ. ചെറിയ മഴയിൽ ഉണ്ടാവുന്ന വെള്ളപൊക്കം പോലും മഴയുടെ ഘടനയിലുണ്ടായ മാറ്റമാണ്. ഇതിന് ബദൽ മാർഗമെന്നോണം ജലം ശേഖരിച്ചുവയ്ക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നാല് വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷൻ ഹബ്ബാക്കി മാറ്റും ; 200...

0
തിരുവനന്തപുരം : കേരളത്തെ ഏഷ്യയിലെ മുൻനിര ഏവിയേഷൻ ലോജിസ്റ്റിക്‌സ് ഹബ്ബാക്കി മാറ്റാനുള്ള...

പ്രതിദിന പാലുൽപാദനം ഒരു കോടി ലിറ്ററാക്കി ഉയർത്തും ; ഫാം ടൂറിസം പ്രോത്സാഹിപ്പിക്കുമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം : മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ പ്രതിദിന പാലുൽപാദനം ഒരു കോടി...

കോഴിക്കോട്ടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോ ; പ്രാരംഭ നടപടികൾക്കായി 20 കോടി രൂപ

0
തിരുവനന്തപുരം : കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെ പൊതുഗതാഗത മേഖലയിൽ പുതിയ അധ്യായത്തിന്...

ബജറ്റ് വിസ്മയം : വയോജന വകുപ്പിന്റെ പ്രവർത്തനങ്ങള്‍ക്കായി 10 കോടി : കേരള ഹെല്‍ത്ത്...

0
തിരുവനന്തപുരം : വയോജനങ്ങളുടെ ക്ഷേമത്തിനും ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിനും വി.ഡി...