കാർ വാങ്ങാൻ പ്ലാനുണ്ടോ ? ഒക്ടോബറിൽ എത്തുന്ന ഈ പുത്തൻ മോഡലുകളെ നോക്കി വെച്ചോ

For full experience, Download our mobile application:
Get it on Google Play

ഇന്ത്യൻ വാഹന വിപണിയെ സംബന്ധിച്ചിടത്തോളം 2023 ഒക്ടോബർ മാസവും വളരെ സംഭവബഹുലമാണ്. ചെറു കാറുകൾ മുതൽ വമ്പൻ എസ്‌യുവികൾ വരെ വ്യത്യസ്‌ത സെഗ്‌മെന്റുകളിലുടനീളം ഒട്ടനവധി പുതിയ കാറുകളാണ് പല നിർമ്മാതാക്കളും ലോഞ്ച് ചെയ്യാൻ കാത്തിരിക്കുന്നത്. ഈ മാസം വിൽപ്പനയ്ക്ക് എത്താനിരിക്കുന്ന മോഡലുകൾ ഏതെല്ലാം എന്ന് നമുക്ക് നോക്കാം.
ടാറ്റ പഞ്ച് ഇവി : ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത നെക്‌സണിന്റെയും നെക്‌സോൺ ഇവിയുടെയും ലോഞ്ചിന് പിന്നാലെ ടാറ്റ മോട്ടോർസ് ഈ മാസം പഞ്ച് ഇവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന്  പ്രതീക്ഷിക്കുന്നു. ചെറു ഇലക്ട്രിക് കാർ സിപ്‌ട്രോൺ സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുകയും രണ്ട് ബാറ്ററി ഓപ്ഷനുകളിൽ ടാറ്റ വാഗ്ദാനം ചെയ്യുകയും ചെയ്യും. സിംഗിൾ ചാർജിൽ ഏകദേശം 350 കിലോമീറ്റർ ആയിരിക്കാം കമ്പനി അവകാശപ്പെടുന്ന ഡ്രൈവിംഗ് റേഞ്ച്. അപ്‌ഡേറ്റ് ചെയ്‌ത നെക്‌സോൺ ഇരട്ടകളിൽ നിന്ന് ഉരുത്തിരിഞ്ഞ ധാരാളം എക്യുപ്മെന്റുകളും സാങ്കേതികവിദ്യകളും അടങ്ങിയ പ്രീമിയം ഇന്റീരിയർ ഇതിൽ ടാറ്റ മോട്ടോർസ് അവതരിപ്പിക്കും. പഞ്ച് ഇവി ടിയാഗോ ഇവിയ്ക്ക് ഒരുപടി മുകളിലായി സ്ഥാനം പിടിച്ചേക്കാം.

മഹീന്ദ്ര ബൊലേറോ നിയോ പ്ലസ് : കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബൊലേറോ നിയോ പ്ലസിന്റെ ആംബുലൻസ് പതിപ്പിനെ മഹീന്ദ്ര അവതരിപ്പിച്ചിരുന്നു. അതിനാൽ തന്നെ നോർമൽ പാസഞ്ചർ വേരിയന്റ് എത്താൻ കൂടുതൽ സമയം എടുത്തേക്കില്ല എന്ന് നമുക്ക് പ്രതീക്ഷിക്കാം. ഏഴ്, ഒമ്പത് സീറ്റ് കോൺഫിഗറേഷനുകളിൽ കമ്പനി വാഹനം വാഗ്ദാനം ചെയ്യും. കൂടാതെ മാനുവൽ ട്രാൻസ്മിഷനുമായി കണക്ട് ചെയ്ത 2.2 ലിറ്റർ mHawk ഡീസൽ എഞ്ചിനിലാണ് ഇത് പ്രവർത്തിക്കുന്നത്.
നിസാൻ മാഗ്നൈറ്റ് AMT & കുറോ സ്പെഷ്യൽ എഡിഷൻ: നിസാൻ ഇന്ത്യ ഈ മാസം മാഗ്നൈറ്റ് സബ്-ഫോർ-മീറ്റർ എസ്‌യുവിയുടെ കുറോ സ്പെഷ്യൽ എഡിഷൻ വിപണിയിൽ എത്തിച്ചിരിക്കുകയാണ്. 8.27 ലക്ഷം രൂപ എക്സ് – ഷോറൂം വിലക്കാണ് നിസാൻ ഈ സ്പെഷ്യൽ പതിപ്പിനെ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. അതിനോടൊപ്പം EZ എന്ന ഒരു AMT പതിപ്പും ഉണ്ട്.
ടൊയോട്ട അർബൻ ക്രൂയിസർ ടെയ്‌സർ : മാരുതി സുസുക്കി ഫ്രോങ്ക്‌സിന്റെ റീബാഡ്ജ് ചെയ്‌ത പതിപ്പ് ഈ മാസം ടൊയോട്ട വിൽപ്പനയ്‌ക്കെത്തിച്ചേക്കാം. വാഹനത്തിന് അല്പം വ്യത്യസ്തമായ എക്സ്റ്റീരിയർ ഡിസൈനും സ്റ്റൈലിംഗും ഉണ്ടായിരിക്കും. ഇന്റീരിയർ സ്റ്റൈലിംഗും ഘടനയും അതിന്റെ ഡോണർ മോഡലിനോട് ഏതാണ്ട് സമാനമായിരിക്കും. കൂടാതെ പെർഫോമെൻസിന്റെ കാര്യത്തിൽ 1.2 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോളും, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും ലഭ്യമാണ്. ഇവ രണ്ടും മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിലും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യും. കഴിഞ്ഞ മാസം ബലേനോയെ പോലും പിന്നിലാക്കി മികച്ച പ്രകടനം കാഴ്ച്ചവെച്ച ഫ്രോങ്ക്സിന്റെ ഈ റീബാഡ്ജ് പതിപ്പ് ടൊയോട്ടയ്ക്കും കാര്യമായ വിൽപ്പന നേട്ടം നേടി കൊടുക്കും എന്നാണ്  വിശ്വസിക്കുന്നത്.
ഫൈവ് – ഡോർ ഫോഴ്‌സ് ഗൂർഖ : ഗൂർഖയുടെ ഒന്നിലധികം വകഭേദങ്ങൾ ഫോഴ്‌സിന്റെ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. നിലവിലുള്ള ത്രീ ഡോർ മോഡലിനേക്കാൾ കൂടുതൽ പ്രായോഗികമായ ഫൈവ് – ഡോർ പതിപ്പിലാണ് നിർമ്മാതാക്കൾ ഇപ്പോൾ ഫോക്കസ് ചെയ്യുന്നത്. മെർ‌സിഡീസ് ബെൻസിൽ നിന്ന് ലഭിക്കുന്ന 2.6 ലിറ്റർ ഡീസൽ എഞ്ചിനിനൊപ്പം തന്നെ ഇത് തുടർന്നും കമ്പനി വാഗ്ദാനം ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...