പുതുക്കിയ മഴ മുന്നറിയിപ്പ് ; 2 ജില്ലയൊഴികെ എല്ലായിടത്തും യെല്ലോ അലർട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർകോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടുകൂടിയ ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. തുടർച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ, പ്രത്യേകിച്ച് മലയോരമേഖലകളിൽ ജാഗ്രത പാലിക്കണം. തെക്ക് കിഴക്കൻ അറബിക്കടലിലെ ശക്തികൂടിയ ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ തീവ്രന്യൂനമർദ്ദമായി മാറും. കേരള തീരത്തോട് ചേർന്ന് ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി മാറുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ സ്വാധീനഫലമായി അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരും. നാളെ അഞ്ച് ജില്ലകളിൽ നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാത്ത് ടബ്ബിൽ വീണ് മൂന്നു വയസ്സുകാരൻ മരിച്ചു ; കുട്ടി ബഹ്‌റൈനിലെത്തിയത് അമ്മയ്‌ക്കൊപ്പം ഓണം...

0
മനാമ : അമ്മയ്ക്കൊപ്പം ഓണം ആഘോഷിക്കാൻ ദിവസങ്ങൾക്ക് മുൻപ് ബഹ്റൈനിലെത്തിയ മൂന്നു...

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാൻ്റെ പരമോന്നത ബഹുമതി ലഭിച്ചതിൽ പരിഹാസവുമായി ഒവൈസി

0
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉസ്ബെക്കിസ്ഥാൻ പരമോന്നത ബഹുമതി നൽകി ആദരിച്ചതിൽ...

‘വകുപ്പിലെ പ്രതിസന്ധികൾ പരിഹരിക്കപ്പെട്ടു’ ; കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് കൂടുതൽ...

0
തിരുവനന്തപുരം : കെപിസിസി അധ്യക്ഷസ്ഥാനത്ത് സജീവമാകാൻ മന്ത്രി സണ്ണി ജോസഫ്. വകുപ്പിലെ...

ഭാഷ അറിയില്ലെങ്കിൽ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്ന നടപടി ; ഭരണഘടനാ വിരുദ്ധമെന്ന് കേന്ദ്രമന്ത്രി

0
മുംബൈ : മറാഠിഭാഷ അറിയാത്തതിന്റെ പേരിൽ ഓട്ടോറിക്ഷ, ടാക്‌സി ഡ്രൈവർമാരുടെ ലൈസൻസ്...