ആര്‍എസ്എസ് ഓഫീസിന്റെ ചുവരില്‍ മൂത്രമൊഴിച്ചു, ഓഫീസ് തകര്‍ത്തു ; മൂന്നു പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ആര്‍എസ്എസ് ഓഫീസിന്റെ ചുവരില്‍ മൂത്രമൊഴിക്കുകയും ഓഫീസ് തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. മുകേഷ് ഗുപ്ത (60), മക്കളായ ശശാങ്ക് ഗുപ്ത (32), ശിവങ്ക് ഗുപ്ത (30) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി 10 മണിയോടെ ഷാജഹാന്‍പുരിലെ ഷഹീദ് ദ്വാറിലെ ഓഫീസാണ് 40ഓളം പേര്‍ അടിച്ചുതകര്‍ത്തത്. ശശാങ്ക് ഗുപ്ത ഓഫീസിന്റെ ചുവരില്‍ മൂത്രമൊഴിക്കുന്നത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെയാണ് തര്‍ക്കം ആരംഭിച്ചത്. ചെറിയതോതില്‍ ആരംഭിച്ച തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. നാല്‍പ്പതോളം പേര്‍ വരുന്ന സംഘം ആയുധങ്ങളുമായി എത്തി ഓഫീസ് അടിച്ചുതകര്‍ത്തെന്നാണ് ആര്‍എസ്എസ് നേതാക്കളുടെ പരാതി. ഓഫീസിലുണ്ടായിരുന്ന ചില പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പോലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്.

40ഓളം പേര്‍ക്കെതിരെ കലാപം, കൊലപാതകശ്രമം, ആക്രമണം, തടഞ്ഞുവയ്ക്കല്‍, അതിക്രമിച്ച് കയറല്‍ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ശേഖര്‍, അമന്‍ ഗുപ്ത എന്നിവരാണ് കേസിലെ തിരിച്ചറിയപ്പെട്ട മറ്റ് പ്രതികള്‍. മദ്യലഹരിയിലാണ് അക്രമം നടത്തിയതെന്നാണ് നിഗമനം. പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. പ്രതികളെ പിടികൂടാന്‍ നാല് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി കെട്ടിട ദുരന്തം; മരണം മൂന്നായി; രണ്ട് പേരുടെ നില ഗുരുതരം

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയില്‍ ആറുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം മൂന്നായി....

ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം

0
കൊച്ചി: ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം വന്നെത്തി....

ആശുപത്രി ജീവനക്കാരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശിവസേന നേതാക്കൾക്കെതിരെ പരാതി

0
മുംബൈ: മഹാരാഷ്ട്രയിൽ ആശുപത്രി ജീവനക്കാരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശിവസേന നേതാക്കൾക്കെതിരെ...

സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് എം.ജി ഗീതമ്മയെ ഡി.സി.സി ആദരിച്ചു

0
ഇലന്തൂർ: സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കടമ്മനിട്ട എം.റ്റി എൽ.പി സ്കൂൾ...