ഷീല സണ്ണിയുടെ ചാലക്കുടിയിലെ പുതിയ ബ്യൂട്ടി പാര്‍ലര്‍ സന്ദര്‍ശിച്ച് മന്ത്രി എംബി രാജേഷ്

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: വ്യാജ മയക്കുമരുന്ന് കേസില്‍ ജയില്‍വാസം അനുഭവിക്കേണ്ടി വന്ന ഷീല സണ്ണിയുടെ ചാലക്കുടിയിലെ പുതിയ ബ്യൂട്ടി പാര്‍ലര്‍ സന്ദര്‍ശിച്ച് മന്ത്രി എംബി രാജേഷ്. ഷീല സണ്ണിക്കുണ്ടായ ദുരനുഭവം മനസിലാക്കി സമയത്ത് തന്നെ അവരെ ഫോണില്‍ ബന്ധപ്പെടുകയും സര്‍ക്കാരിന്റെ പിന്തുണ അറിയിക്കുകയും ചെയ്തിരുന്നെന്ന് മന്ത്രി പറഞ്ഞു. ‘ഷീല സണ്ണിയെ വ്യാജ കേസില്‍ ഉള്‍പ്പെടുത്തിയ ഉദ്യോഗസ്ഥനെ ഉടന്‍ സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു. കേസില്‍ നിന്ന് ഒഴിവാക്കി കൊണ്ടുള്ള റിപ്പോര്‍ട്ട് എക്സൈസ് കോടതിയില്‍ സമര്‍പ്പിച്ചു.’ ആ സമയത്ത് തന്നെ അവരെ പ്രതി പട്ടികയില്‍നിന്നും നീക്കം ചെയ്തിരുന്നെന്നും മന്ത്രി സന്ദര്‍ശന ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

‘കേസിന്റെ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. ആരാണ് തെറ്റ് ചെയ്തതെന്ന് കണ്ടെത്തി നടപടി സ്വീകരിക്കും. ഇത്തരമൊരു സംഭവം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കും. വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ എക്‌സൈസ് വകുപ്പിനെ ദുരുപയോഗം ചെയ്യാന്‍ ആരെയും അനുവദിക്കില്ല.’ ജാഗ്രതയോടെ കേസ് അന്വേഷിക്കണമെന്ന് എക്‌സൈസ് വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി രാജേഷ് അറിയിച്ചു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം യു.പി ജോസഫ്, ഏരിയാ സെക്രട്ടറി കെ.എസ് അശോകന്‍, ടി.പി ജോണി. കെ.പി തോമസ് തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാദ വാഹന മോഡിഫിക്കേഷൻ ; പിഴ തുകയായ 50000 രൂപ അടയ്ക്കാൻ മുന്നോട്ട് വന്ന...

0
പത്തനംതിട്ട: അടൂരില്‍ പ്രളയരക്ഷാപ്രവര്‍ത്തനത്തിന് പോയ ഓഫ് റോഡ് വാഹനത്തിന് മോഡിഫിക്കേഷന്റെ പേരില്‍...

അത്തിക്കയം പാലത്തിൽ കുടിവെള്ള പൈപ്പ് ലൈൻ ലീക്ക് : വന്‍ തോതില്‍ വെള്ളം പുഴയിലേക്ക്...

0
അത്തിക്കയം: പമ്പാനദിയിലെ പെരുനാട് പമ്പ് ഹൗസിൽ നിന്ന് വിതരണത്തിനെത്തിക്കുന്ന കുടിവെള്ള പൈപ്പ്...

ഹോർമൂസ് കടലിടുക്കിൽ യുദ്ധം മുറുകുന്നു ; ഒറ്റ ദിവസം കൊണ്ട് പത്ത് കപ്പലുകൾക്ക് നേരെ...

0
തെഹ്‌റാന്‍: ഹോര്‍മൂസില്‍ യുദ്ധം മുറുകുന്നതായി റിപ്പോര്‍ട്ട്. ഒറ്റ ദിവസം കൊണ്ട് ആക്രമിക്കപ്പെട്ടത്...

അംബായാഗം 2026 : ഓഫീസ് ഉദ്ഘാടനം എം. ജയചന്ദ്രൻ നിർവഹിച്ചു ; ഒരുക്കങ്ങൾ സജീവം

0
റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ 2026 ഒക്ടോബർ 9 മുതൽ 18 വരെ...