ഇറാനെ ആക്രമിച്ചുവെന്ന് സ്ഥിരീകരിച്ച് അമേരിക്ക ; തിരിച്ചടിച്ച് ഇറാൻ

For full experience, Download our mobile application:
Get it on Google Play

ദില്ലി: ദിവസങ്ങൾക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും അശാന്തി. ഇറാനെ വീണ്ടും ആക്രമിച്ചു എന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ്. ഇന്നലെ രണ്ടാമതും കപ്പൽ ആക്രമിച്ചതിനു ശേഷം ആയിരുന്നു ആക്രമണം. എയർ ഡിഫൻസ് സംവിധാനത്തെ ഉൾപ്പടെ ലക്ഷ്യമിട്ടുവെന്നും അമേരിക്ക വ്യക്തമാക്കി. സിരിക്, ഖേഷം ദ്വീപുകളിൽ സ്ഫോടനമുണ്ടായെന്ന് ഇറാൻ മാധ്യമങ്ങളും സ്ഥിരീകരിച്ചു. ഹോർമുസ് കടലിടുക്കിന് സമീപം ഇറാന്റെ സൈനിക താവളങ്ങൾക്ക് നേരെയായിരുന്നു അമേരിക്കയുടെ ശക്തമായ വ്യോമാക്രമണം. പാനമയുടെ വാണിജ്യ കപ്പൽ ആക്രമിച്ചതിന് മറുപടിയായാണ് അമേരിക്കൻ ആക്രമണം. താൽക്കാലിക ധാരണയ്ക്ക് ശേഷമുള്ള രണ്ടാമത്തെ ഏറ്റുമുട്ടലാണ് നടക്കുന്നത്.

അതേസമയം, ഇറാനെതിരെ ഭീഷണി മുഴട്ടി ട്രംപ് രം​ഗത്തെത്തി. അമേരിക്കൻ സൈന്യം ജോലി തീർക്കാൻ തീരുമാനിച്ചാൽ ഇറാൻ പിന്നെ ബാക്കി ഉണ്ടാവില്ല. അമേരിക്ക – ഇറാൻ തുടർ ചർച്ചകൾ തിങ്കളാഴ്ച ന‌ടക്കുമെന്ന് ബ്ലൂംബെർ​ഗ് റിപ്പോർട്ട് ചെയ്തു. അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ബഹറിനിൽ ഇറാൻ ആക്രമണ മുന്നറിയിപ്പ് നല്‍കുകയും  കുവൈത്തിന് നേരെ  ഇറാന്റെ ആക്രമണമുണ്ടാകുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...