അദാനിക്കെതിരായ കേസ് തള്ളണമെന്ന് യുഎസ് നീതി വകുപ്പ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യവസായി ഗൗതം അദാനിക്കെതിരായ യുഎസിലെ കേസ് റദ്ദാക്കണമെന്ന തീരുമാനത്തിലുറച്ച് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ്. കേസില്‍ പ്രോസിക്യൂഷന്‍ നിയമപരമായി ദുര്‍ബലമാണെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് യുഎസ് കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട പല സംഭവങ്ങളും നടന്നത് ഇന്ത്യയിലാണ്. സാക്ഷികളില്‍ ഭൂരിഭാഗവും ഇന്ത്യയിലാണെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വിശദമായ പരിശോധനക്കൊടുവിലാണ് കേസ് റദ്ദാക്കാന്‍ ശിപാര്‍ശ നല്‍കിയതെന്നും പെട്ടെന്നെടുത്ത തീരുമാനമല്ല ഇതെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്ത്യയിലെ ചിലര്‍ ഇന്ത്യയിലെ മറ്റുചിലര്‍ക്ക് വൈദ്യുതി കരാറിന് വേണ്ടി കൈക്കൂലി കൊടുത്തുവെന്നാണ് കേസ്.

ഇക്കാര്യത്തില്‍ യുഎസ് അന്വേഷണം നടത്തുന്നത് നയതന്ത്ര ബന്ധത്തെ ഉള്‍പ്പടെ ബാധിക്കുമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഏജന്‍സികള്‍ അന്വേഷണം നടത്തിയതാണെന്നും എന്നാല്‍, തെളിവുകള്‍ കണ്ടെത്താത്തിനാല്‍ തുടര്‍ നടപടികള്‍ വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ സര്‍വീസ് മെഡലിന് അര്‍ഹനായി പത്തനംതിട്ട ഫയർ സ്റ്റേഷനിലെ കെ.കെ രമാകാന്ത്

0
പത്തനംതിട്ട : പത്തനംതിട്ട ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ സര്‍വീസ് മെഡല്‍...

വാഴയിലയിലൂടെ വരുമാനം കണ്ടെത്തി ഇളമണ്ണൂര്‍ സ്വദേശി സുരേഷും കുടുംബവും

0
കോന്നി : വാഴയിലകള്‍ വിറ്റ്‌ വത്യസ്തമായ മാര്‍ഗത്തിലൂടെ മികച്ച വരുമാനം നേടുകയാണ്‌...

​’ഗ്യാനേഷ് കുമാറിനെ കൊണ്ടുപോയ്ക്കോളൂ, ഇവിഎമ്മുകൾ അയച്ചുതരാം’; ട്രംപിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര

0
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുകഴ്ത്തി യുഎസ് പ്രസിഡന്റ്...

റാന്നി ജലോത്സവം ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും : അവലോകന യോഗം ചേര്‍ന്നു

0
റാന്നി : താലൂക്കിലെ വിവിധ ജലമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് പമ്പ...