റഷ്യയുടെ S-400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാനുള്ള നീക്കം ; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ : റഷ്യയില്‍നിന്ന് എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങുന്ന തുര്‍ക്കിക്ക് ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഇന്ത്യക്ക് മുന്നറിയിപ്പുമായി അമേരിക്ക. റഷ്യയില്‍ നിന്ന് എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങുന്നതില്‍ ഇന്ത്യയ്ക്ക് ഇളവ് ലഭിക്കാന്‍ സാധ്യതയില്ലെന്ന് അമേരിക്ക വ്യക്തമാക്കി. മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങുന്ന നടപടിയുമായി മുന്നോട്ട് പോയാല്‍ ഉപരോധം ഏര്‍പ്പെടുത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. അഞ്ച് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വാങ്ങുന്നതിനുള്ള 550 കോടി ഡോളറിന്റെ കരാര്‍ റദ്ദാക്കണമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധി ഒഴിവാക്കണമെന്നുമാണ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഇന്ത്യയോട് ആവശ്യപ്പെട്ടത്. റഷ്യയില്‍നിന്ന് സൈനിക ഉപകരണങ്ങള്‍ വാങ്ങുന്ന  രാജ്യങ്ങളെ പിന്തിരിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള യുഎസിന്റെ നിയമത്തില്‍ ഇന്ത്യയ്ക്ക് ഇളവ് ലഭിക്കില്ലെന്നാണ് അവര്‍ വ്യക്തമാക്കിയത്.

സ്ഥാനമേറ്റെടുക്കാനിരിക്കുന്ന ബൈഡന്‍ ഭരണകൂടം റഷ്യയോട് കൂടുതല്‍ കര്‍ശന സമീപനം എടുത്തേക്കുമെന്നതിനാല്‍ റഷ്യയുമായുള്ള ഇന്ത്യയുടെ ഇടപാടില്‍ യുഎസിന്റെ നിലപാടില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല. അതേസമയം കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലടക്കം ചൈനയുടെ ഭീഷണി നേരിടാന്‍ മിസൈല്‍ പ്രതിരോധസംവിധാനം ആവശ്യമാണെന്ന നിലപാട് ഇന്ത്യ ആവര്‍ത്തിച്ചു.
ഇന്ത്യയും അമേരിക്കയും തമ്മില്‍ സമഗ്രവും തന്ത്രപരമായ പങ്കാളിത്തമുണ്ടെന്നും റഷ്യയും ഇന്ത്യക്ക് സവിശേഷവും തന്ത്രപരമായ പങ്കാളിത്തമുണ്ടെന്നും വാര്‍ത്തയോട് പ്രതികരിച്ചുകൊണ്ട് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ഇന്ത്യ എല്ലായ്‌പ്പോഴും ഒരു സ്വതന്ത്ര വിദേശനയം പിന്തുടരുന്നുവെന്നും ദേശീയ സുരക്ഷാ താല്പര്യങ്ങള്‍ക്കനുസൃതമായി പ്രതിരോധ ഇടപാടുകള്‍ക്കള്‍ക്കും ഇത് ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....